ബിഗ് ബോസ് സീസൺ 3യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിതു മന്ത്ര. ചെറിയ വേഷങ്ങൾ സിനിമയിലും പരസ്യചിത്രങ്ങളിലും ഒക്കെ ചെയ്ത റിതു ബിഗ് ബോസ് ഷോയിലൂടെ ആണ് ആളുകൾ കൂടുതൽ അടുത്തറിയുന്നത്.ബിഗ്‌ബോസ് ആരംഭിച്ച വളരെ കുറച്ചു ദിവസം കൊണ്ട് തന്നെ റിതു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. ബിഗ് ബോസ് സീസൺ ഫൈനൽ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ഋതു മന്ത്ര. തന്റെ കുട്ടിക്കാലത്തെ കുറിച്ചും കടന്നുവന്ന സാഹചര്യങ്ങളെ കുറിച്ച് ഒന്നും ഋതു ഇതുവരെ ബിഗ് ബോസ് ഹൗസിൽ അധികം പറഞ്ഞിരുന്നില്ല. പിതാവിൻറെ വിയോഗത്തെ കുറിച്ച് മാത്രമായിരുന്നു പറഞ്ഞത്.


ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ എത്തുന്നതിനു മുൻപുള്ള ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പരസ്യത്തിൽ മറ്റുമായിരിക്കും നിങ്ങൾ എന്നെ കണ്ടിട്ടുള്ളത്. എന്നാൽ അതിനു മുൻപ് ഒരു ഋതു ഉണ്ടായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് തൻറെ ജീവിതകഥ താരം വെളിപ്പെടുത്തുന്നത്. എൻറെ അമ്മയ്ക്ക് ചെന്നൈയിലായിരുന്നു ജോലി. അവിടെവച്ചാണ് ഞാൻ ജനിക്കുന്നത്. അങ്ങനെ ജീവിതം വളരെ സ്മൂത്തായി പോയി കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അന്ന് എനിക്ക് വയസ്സ് രണ്ട്. അച്ഛൻറെ വിയോഗശേഷം അമ്മയെ എല്ലാവരും മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചു. പക്ഷേ അമ്മ താൽപര്യമില്ലെന്ന് പറഞ്ഞു. ഞാൻ വേറെ ഒരാളെ കെട്ടി അയാൾ മരിച്ചു പോയാൽ എന്ത് ചെയ്യും. അതുകൊണ്ട് ഞാൻ അവളെ വളർത്തി വലുതാക്കികൊള്ളാമെന്ന അമ്മയുടെ നിശ്ചയദാർഢ്യമാണ് ഞങ്ങൾ പിന്നീട് ജീവിതത്തിൽ ഒറ്റയ്ക്ക് ആകാൻ കാരണം.


അമ്മയ്ക്ക് എന്നെയും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ട് ഉണ്ടായപ്പോഴാണ് ഞാൻ നാട്ടിലേക്ക് എത്തിയത്. വർഷത്തിലൊരിക്കൽ ആയിരുന്നു അമ്മ നാട്ടിൽ വന്നിരുന്നത്. കുട്ടിക്കാലം എന്നെ നോക്കാൻ ആരും ഇല്ലായിരുന്നു. അപ്പുപ്പനും അമ്മുമ്മയും ഒപ്പം ഉണ്ടായിരുന്നെങ്കിലും അവർ അവരുടെ ലോകത്തായിരുന്നു. മറ്റു കുട്ടികളുടെ അച്ഛനും അമ്മയും സ്കൂളിൽ കൊണ്ടാക്കുന്ന ഒക്കെ കണ്ടു ഞാൻ കരഞ്ഞിട്ടുണ്ട്. എന്നാൽ ചെറുതിലേ തന്നെ ഞാൻ വ്യത്യസ്ത ആണെന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു. വീടുവയ്ക്കാനുള്ള പോരാട്ടത്തിലായിരുന്നു അമ്മ. പിന്നെ കുറെ കാലം കഴിഞ്ഞിട്ടാണ് അമ്മ നാട്ടിൽ വരുന്നത്. പെൺകുട്ടികളെ പഠിപ്പിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്ന നിലപാടുള്ള ആളുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. മുന്നോട്ടുള്ള പഠനം എങ്ങനെ എന്ന തോന്നലിൽ നിൽക്കുമ്പോഴാണ് ഈ കുട്ടിയെ കെട്ടിച്ചുവിടാൻ പറഞ്ഞുകൊണ്ട് ആളുകൾ എത്തിയത്.അതാണ് നാട്ടിലെ ഒരു രീതി.


എന്നിട്ടും ഞാൻ ജേണലിസത്തിൽ ചേർന്നു. ആളുകളുടെ എതിർപ്പ് വകവയ്ക്കാതെ അത് എൻറെ മോളാണ് ഞാൻ നോക്കിക്കൊള്ളാം എന്ന അമ്മയുടെ തീരുമാനമാണ് സഹായിച്ചത്. ഒരു ബാങ്ക് ബാലൻസും കരിയറും ഒന്നുമില്ലാതെ വിവാഹത്തിലേക്ക് കടക്കാൻ പറ്റില്ല എന്ന് എൻറെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. മുൻപ് ഉയരത്തെ ഓർത്ത് കരഞ്ഞിരുന്നു എങ്കിൽ ഇന്ന് അത് കാരണമാണ് തനിക്ക് മോഡലിങ്ങിൽ പിടിച്ചുനിൽക്കാൻ കഴിയുന്നതെന്നും താരം വ്യക്തമാക്കുന്നു. ഇപ്പോൾ ബിഗ് ബോസിൻറെ നാലാം സീസൺ തുടങ്ങി ഇരിക്കുമ്പോൾ ഋതു ബിഗ് ബോസ് ഹൗസിലെ ജീവിതത്തെപ്പറ്റി പറഞ്ഞിരിക്കുന്ന വാക്കുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നുണ്ട്. ഇരുമ്പ് യുഗത്തിലേക്ക് കടന്ന അവസ്ഥയായിരുന്നു തനിക്ക് ബിഗ് ബോസ് വേദികളിൽ കടന്നപ്പോൾ തോന്നിയതെന്ന് താരം പറയുന്നു. ക്ലോക്കില്ല കലണ്ടറില്ല സമയം നോക്കാനോ ദിവസങ്ങൾ അറിയാനോ യാതൊരു മാർഗവുമില്ല. ആദ്യകാലങ്ങളിൽ സൂര്യനെ നോക്കിയായിരുന്നു സമയം അറിഞ്ഞിരുന്നത്. വളരെ വലിയ ബുദ്ധിമുട്ടായിരുന്നു ഉണ്ടാക്കിയിരുന്നത്. പിന്നീട് അത് ശീലിച്ചു തുടങ്ങി. ബിഗ് ബോസ് ഹൗസിൽ എത്തിയതിനു ശേഷം തനിക്ക് ഒരുപാട് സിനിമകൾ ലഭിക്കുന്നുണ്ടെന്നും തൻറെ ക്രാഫ്റ്റ് എന്നാണെന്ന് അവിടെനിന്നും എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു എന്നും ആണ് താരം പറയുന്നത്.