ബിഗ്‌ബോസിൽ മത്സരാര്ഥികളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് റിതു, ഷോയിൽ എത്തിയ സമയം മുതൽ ഋതുവിന് നേരെ ഏറെ വിമർശങ്ങൾ ഉണ്ടായിരുന്നു, കഴിഞ്ഞ ദിവസമാണ് ഋതുവിന്റെ ബോയ് ഫ്രണ്ട് ജിയാ ഇറാനി ഇരുവരും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞത്, തങ്ങൾ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ജിയാ വ്യക്തമാക്കിയിരുന്നു, ഇപ്പോൾ ഋതുവിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, സ്മികേഷ് പത്മനാഭൻ പങ്കുവെച്ച പോസ്റ്റാണ് ഇത്.

കഴിഞ്ഞ വർഷം ഒരു പരസ്യം വ്യത്യസ്‍തമായി ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് കൊച്ചി മുഴുവൻ വ്യൂവേഴ്സ്നെ ഫീൽ ചെയ്യിക്കുന്ന ഒരു കൺസെപ്റ്റ് വർക്ക് ഔട്ട് ചെയ്തത് . ആദ്യത്തെ വെല്ലുവിളി , ഒരാഴ്‌ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ഷൂട്ട് ആയിരുന്നു . അത് പക്ഷെ പരീക്ഷണങ്ങൾ എന്നും വെല്ലുവിളിയായി എടുക്കുന്ന നമ്മുടെ ക്രീയേറ്റീവ് ടീം ഏറ്റെടുത്തു . പിന്നത്തെ കടമ്പ , മുഴു നീളെ ഇതിൽ അഭയനയിക്കാൻ തയ്യാറുള്ള ഒരു മോഡലിനെ ആയിരുന്നു . ഷൂട്ടിൽ മുഴുവൻ അവരുടെ സാന്നിധ്യം വേണമെങ്കിലും വലിയൊരു റെമ്യൂണറേഷൻ ഓഫർ ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല . അങ്ങിനെ പരിചയമുള്ള പല മോഡലുകളുടെ പേരുകളും ഡിസ്കഷനിൽ വന്നുവെങ്കിലും അവസാനം ഞങ്ങൾ എത്തിയത് ഋതുവിലാണ് ഞങ്ങളുടെ ക്രീയേറ്റീവ് ഡയറക്ടർ അസ്സോസിയേറ്റ് ചെയ്ത ഒരു സിനിമയിൽ അഭിനയിച്ചത് മുതൽ ഋതു വുമായി നല്ല ഒരു റിലേഷൻ ഞങ്ങളുടെ ടീമിനുണ്ടായിരുന്നു .

ഋതു വുമായി സംസാരിച്ചപ്പോൾ സ്ക്രിപ്റ്റ് കേട്ട ഉടനെ തന്നെ അവർ അഭിനയിക്കാമെന്ന് സമ്മതിച്ചു . മിനിമം മേക്കപ്പ് ആണ് സ്ക്രിപ്റ്റിൽ ഞങ്ങൾ ഉദ്ദേശിച്ചിരുന്നത് , അത് കൊണ്ട് തന്നെ കോസ്റ്യൂംസും മേക്കപപ്പും ഋതു തന്നെയാണ് ചെയ്തത് . സാധാരണ മോഡൽസുമായി അധികം സംസാരിക്കാൻ നിൽക്കാറില്ല , ഒറ്റ ദിവസം കൊണ്ട് ഷൂട്ട് തീർക്കാൻ വേണ്ടിയുള്ള ഓട്ടപ്പാച്ചിലിൽ സമയം കിട്ടാറില്ല എന്നതാണ് സത്യം . ഈ പരസ്യം കുറേ അധികം ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നത് കൊണ്ട് ഋതുവുമായി സംസാരിക്കാൻ കുറച്ചു സമയം കിട്ടി അതിനു വഴി തെളിച്ചത് ചെറിയ ഒരു സംഭവമാണ് . ഒരു സീൻ ഷൂട്ട് ചെയ്യാൻ വേണ്ടി ഞാൻ ഋതു വിനെ ഒരു ലൊക്കേഷനിൽ ഡ്രോപ്പ് ചെയ്തു കാർ പാർക്ക് ചെയ്യാൻ വേണ്ടി കുറച്ചു ദൂരേക്ക് പോകേണ്ടി വന്നു . തിരിച്ചു വരുമ്പോൾ കാണുന്ന കാഴ്ച്ച അവിടെ റോഡിൽ നിന്ന് കൊണ്ട് കളിപ്പാട്ടങ്ങൾ വിൽക്കുന്ന നോർത്ത് ഇന്ത്യൻ കുട്ടികളുമായി , അവരുടെ ആവശ്യപ്രകാരം സെൽഫി എടുക്കുന്ന ഋതുവിനെയാണ് . ഓരോരുത്തരായി വന്ന് ഫോട്ടോ എടുക്കുന്നു , ഫോട്ടോ കാണുമ്പോൾ നിഷ്കളങ്കമായി ചിരിക്കുന്നു, തമ്പ്സ് അപ്പ് കാണിക്കുന്നു .

മനോഹരമായ കാഴ്ച തന്നെയായിരുന്നു അത് . അവിടുത്തെ ഷൂട്ട് കഴിഞ്ഞു പോകാൻ നേരം കുട്ടിപ്പട്ടാളം എല്ലാവരും വന്ന് ഋതുവിനോട് ടാറ്റ പറയുന്നുണ്ടായിരുന്നു . അങ്ങിനെയാണ് ഋതുവിനെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിച്ചത് മിസ് ഇന്ത്യ കോണ്ടെസ്റ്റിൽ ബെസ്റ്റ് ടാലന്റഡ് കാൻഡിഡേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആളാണെന്നതൊക്കെ അങ്ങിനെയാണ് അറിയുന്നത് . ഒരു സാധാരണക്കാരിയായ അവർ പിന്നിട്ട വഴികൾ ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല . മോഡലിംഗ് എന്ന പ്രൊഫെഷനെക്കുറിച്ചും ഭാവിയിൽ ഹയർ സ്റ്റഡീസിനെക്കുറിച്ചുമെല്ലാം വളരെ വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു പെൺകുട്ടി . അവസാന ദിവസത്തെ ഷൂട്ട് പുലർച്ചെ രണ്ടര വരെ നീണ്ടപ്പോഴും യാതൊരു പരിഭവവും പറയാതെ വളരെ പ്ലസന്റ് ആയി ഞങ്ങളോട് സഹകരിച്ച ആർട്ടിസ്റ്റാണ് ഋതു .

പരസ്യം 40 സെക്കന്റ് മാത്രമേ ഉള്ളുവെങ്കിലും , എഡിറ്റ് ചെയ്ത വീഡിയോ തന്നെ ഏകദേശം നാലു മിനിറ്റ് ഉണ്ടായിരുന്നു . ഇത്രയധികം നേരം ഷൂട്ട് ചെയ്യുമ്പോൾ ഋതുവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു , യാതൊരു പരാതിയും പറയാതെ ! ഇത്രയൊക്കെ വിശദീകരിച്ചു ഇവിടെ എഴുതാൻ കാരണം , ഈ സീസണിലെ ബിഗ് ബോസിലെ മത്സരാർഥിയാണ് ഋതു, ഋതു മന്ത്ര .സമയമില്ലാത്തതിനാലും , ഈ ഷോയെ ക്കുറിച്ചു കാര്യമായ ധാരണ ഇല്ലാത്തതിനാലും ഞാൻ ഇത് വരെ ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല . ഋതു ഉള്ള കുറച്ചു വീഡിയോസ് എടുത്തു കണ്ടിട്ടുണ്ട് എന്ന് മാത്രം . ഷോ കാണുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ എല്ലാവരും നിങ്ങളുടെ സപ്പോർട്ട് ഋതുവിന്‌ നല്കണം .. ഋതുവിന് എല്ലാവിധ വിജയാശംസകളും