ബോളിവുഡ് കീഴടക്കിയ നടി ആണ് മല്ലിക ഷെരാവത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താൻ സിനിമയിൽ വരുന്നതിനു മുൻപ് തന്നെ കുടുംബവുമായി അകന്നു കഴിഞ്ഞിരുന്നു, അതിന്റെ കാരണത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ. പാട്രിയാര്‍ക്കലായ കുടുംബം ആയിരുന്നു എന്റേത്. അച്ഛനും അമ്മയും സഹോദരും എതിര്‍ത്തു.വലിയ എതിർപ്പുകൾ ആയിരുന്നു അവിടുന്ന് വന്നുകൊണ്ടിരുന്നത്

ആ പ്രായത്തില്‍ അത്ര വിവേകം ഉണ്ടാവില്ല. ഈ ലോകം തന്നെ കീഴടക്കാം എന്ന് കരുതി. ഞാന്‍ നടിയാവും എന്നിട്ട് കാണിച്ച് താരാം എന്ന ചിന്ത ആയിരുന്നു. ഞാന്‍ വീട് വിട്ട് ഓടുകയും ചെയ്തു. ഭാഗ്യത്തിന് എല്ലാം വര്‍ക്ക് ഔട്ട് ആവുകയും ചെയ്തു മല്ലിക പറയുന്നു,പാട്രിയാര്‍ക്കെതിരെയുള്ള എന്റെ പോരാട്ടം ആയിട്ടാണ് എന്റെ പേര് മല്ലിക ഷെരാവത്ത് എന്ന് മാറ്റിയത്.

അച്ഛന്‍ പറഞ്ഞു, നീ സിനിമയില്‍ പോയി കുടുംബത്തിന്റെ പേര് മോശമാക്കും നിന്നെ ഞാന്‍ ഉപേക്ഷിക്കുന്നു എന്ന്.എന്നാൽ അവർ എന്നെ ഉപേഷിക്കുന്നതിനു മുൻപ് തന്നെ ഞാൻ അവരുടെ പേര് തന്നെ ഉപേക്ഷിച്ചു, എന്റെ കുടുംബാക്കരോടുള്ള വാശി തന്നെയാണ് തന്നെ ഈ നിലയിൽ എത്തിച്ചത് നടി പറയുന്നു