ബിഗ്‌ബോസിൽ മികച്ച മത്സരാർത്ഥിയായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട റിയാസ് സലീം. ബിഗ്‌ബോസ് ഹൗസിൽ ഫെമിനിസ്റ്റ് എന്ന ലേഭലിൽ ണത്തിയ മത്സരാർത്ഥി കൂടിയായിരുന്നു റിയാസ്. വൈൽഡ് കാർഡ് എ്ൻട്രിയിലൂടെ എത്തിയ റിയാസ് ആവസാന ആറുപേരിൽ ഇടം നേടിയിരുന്നു.ആരാധകരുടെ അഭിപ്രായത്തിൽ ബിഗ്‌ബോസ് വിജയി ആവേണ്ടിയിരുന്നത് റിയാസാണ് എന്നാണ് പറയപ്പെടുന്നത്.

ബിഗ്‌ബോസിൽ രണ്ടാം സ്ഥാനത്താണെങ്കിലും ആരാധകരുടെ മനസിൽ ഒന്നാം സ്ഥാനത്താണ് റിയാസ്. ഇപ്പോഴിതാ റിയാസ് സലീം തന്റെ ഇന്‌സ്റ്റഗ്രമിൽ പുതിയ മോക്കോവർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.മോക് അപ് ട്രാൻസ്‌ഫോർമേഷൻ എന്നാണ് റിയാസ് ടാഗ് നൽകിയിട്ടുള്ളത്.

മേയ്ക്കപ്പ് ചെയ്യുന്നതിന് മുമ്പും മേയ്ക്കപ്പ് ചെയ്തതിനു ശേഷവുമുള്ള വീഡിയോയാണ് റിയാസ് പങ്കുവെച്ചിരിക്കുന്നത്.വീഡിയോയിൽ ക്യൂട്ട് സ്‌മൈൽ കാണാൻ കഴിയും. മേയ്ക്കപ്പ് ചെയ്തതിനു ശേഷം റിയാസിനെ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ആരാധകരുടെ കമന്റ്.
ബിഗ്‌ബോസിലെ പ്രിയതാരാമായ റിയാസിന്‌റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.