നിങ്ങൾക്കു പ്രേതത്തെ വിശ്വാസമുണ്ടോ .. ഒരിക്കലെങ്കിലും പ്രേതത്തെ കണ്ടിട്ടുണ്ടോ. എന്നാൽ പ്രേതത്തെ കണ്ടിട്ടുള്ളവർ ഉണ്ട് മലയാറ്റൂർ അടിവാരത്. ഈ പ്രദേശത്തു രാത്രികാലങ്ങളിലാണ് പ്രേതത്തെ നാട്ടുകാർ കണ്ടത്. പ്രേതത്തിന്റെ വേഷവിധാനത്തിനു പ്രത്യേകിച്ച് ഒരു മാനദണ്ഡവും ഇല്ല, ഏതു രൂപത്തിലും വരാം.. പക്ഷെ ഇരുട്ട് മൂടുമ്പോൾ ചുണ്ണാമ്പുണ്ടോ എന്നും ചോദിച്ച വെള്ള സാരി ഉടുത്ത കൊണ്ട് വഴിയിൽ നിക്കുന്ന പ്രേതമാനല്ലോ പണ്ടൊക്കെ കഥകളിലും സിനിമകിലുമൊക്കെ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുള്ളത്. എന്നാൽ ഈ പ്രേതം അങ്ങനെയൊരു പ്രേതമല്ല. കാലം മാറിയത് കൊണ്ട് കോലവും മാറി. കാറിലാണ് ഈ പ്രേതം വരുന്നത്. പക്ഷെ പണി പാളി, പ്രേതത്തെ ഇത്തിരി ധൈരം കൂടുതലുള്ള നാട്ടുകാർ പിടികൂടി. സംഭവം ഇങ്ങനെയാണ് .. പ്രേത രൂപത്തിൽ വസ്ത്രം ധരിച്ചെത്തി കാറിൽ സഞ്ചരിച്ച് ഭീതി പരത്തിയിരുന്ന സ്ത്രീ ആണ്പിടിയിലായത് . മലയാറ്റൂർ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രേതരൂപത്തിൽ കാറോടിച്ച് വന്ന് വഴിയോരങ്ങളിൽ പാർക്കുകയും വണ്ടിയിൽ നിന്ന് ഇറങ്ങി നിന്ന് ജനത്തെ ഭീതിയിലാക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി. ഇതുമായി ബന്ധപ്പെട്ട സംശയമുള്ള ഒരു സ്ത്രീയെ പോലീസ് ചോദ്യം ചെയ്തിരുന്നു.


കഴിഞ്ഞ ദിവസം സ്ത്രീ വെള്ള കാറിൽ രാത്രി ആയപ്പോൾ അടിവാരത്ത് വന്ന് അതെ രീതിയിൽ വസ്ത്രം ധരിച്ച്പാർക്ക് ചെയ്യുകയും ജനങ്ങൾക്ക് ഭീതി ഉണ്ടാക്കുകയും ചെയ്തു. മലയാറ്റൂർ അടിവാരത്ത് കുറേക്കാലമായി പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചെത്തി രാത്രി കാലങ്ങളിൽ ഇവർ ഭീതി പടർത്തിയിരുന്നു. പ്രദേശവാസികളെല്ലാം തന്നെ പരിഭ്രാന്തിയിലും ആശങ്കയിലുമായിരുന്നു.കാലടിയിലും പരിസര പ്രദേശങ്ങളിലും സംഭവത്തെ തുടർന്ന് വലിയ തോതിലാണ് ആശങ്ക പടർന്നത് പ്രത്യേകിച്ച് സ്ത്രീവെകൾക്കും കുട്ടികൾക്കുമിടയിൽ . കഴിഞ്ഞ ദിവസം മലയാറ്റൂർ അടിവാരത്ത് ഇവർ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചെത്തിയപ്പോൾ പ്രദേശവാസികൾ ചേർന്ന് പിടികൂടുകയായിരുന്നു. ഇവരെ നാട്ടുകാർ ചേർന്ന് പോലീസിൽ ഏൽപ്പിച്ചു. വെള്ളക്കാറിൽ വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവർ രാത്രികാലങ്ങളിൽ സഞ്ചരിച്ചിരുന്നത്. മൂക്കിന് താഴെ നിന്നുമാണ് മുഖത്ത് വെളുത്ത നിറത്തിലുള്ള തുണി ചുറ്റിയിരുന്നത്. ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രേതത്തെ പിടിച്ചു കഴിഞ്ഞപ്പോൾ ഇവരെ കണ്ടു പേടിച്ചവരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.