കുടുംബപ്രേക്ഷകരുടെ   പ്രിയപ്പെട്ട താരം ആണ് റൊൺസൺ വിൻസെന്റ്. ബിഗ്‌ബോസിലെ പ്രകടനം കഴിഞ്ഞ താരം ഇപ്പോൾ ഭാര്യയുമായി വിദേശത്തെ യാത്ര ചെയ്യ്തു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ താരം തന്റെ ഭാര്യ നീരാജയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ആദ്യത്തെ യാത്ര മലേഷ്യയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ദുബായിൽ ആണ് തങ്ങൾ എന്നാണ് നടൻ പറയുന്നത്. ഞങൾ ഇരുവരും  ചേർന്ന് മരുഭൂമിയിൽ ഒരു ഡിസോർട്ട് ഡ്രൈവ്  നടത്തുകയും ചെയ്യ്തിരുന്നു എന്ന് പറയുന്നു.

എന്നാല്‍ തന്റെ ഭാര്യയെ തിരിച്ചറിയാന്‍ താന്‍ കുറച്ചധികം വൈകി പോയെന്ന് പറഞ്ഞാണ് റോണ്‍സനിപ്പോള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ പിന്നിലിരുത്തി മണലാരണ്യത്തിലൂടെ ബൈക്കില്‍ ചീറി പായുകയാണ് നീരജ. പിന്നിലിരുന്ന് കാറി കൂവി ബഹളമുണ്ടാക്കുന്ന സ്വന്തം വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ റോണ്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്, വിഹാഹം കഴിഞ്ഞു ഇപ്പോൾ  മൂന്നു വര്ഷം ആയിട്ടുണ്ടെങ്കിലും എന്റെ ഭാര്യയെ തിരിച്ചറിയാൻ ഇപ്പോൾ ദുബായിൽ വരേണ്ടി വന്നു എന്നാണ് റോൻസോൺ പറയുന്നത്.

നിങ്ങളുടെ ഭാര്യമാരുടെ പ്രത്യേക കഴിവുകള്‍ തിരിച്ചറിയാന്‍ അതാതു സാഹചര്യങ്ങളും അവസരങ്ങളും അവര്‍ക്കു കിട്ടണം. അല്ലെങ്കില്‍ പലതും നമ്മള്‍ അറിയാതെ പോകും എന്നാണ് റോൻസോൺ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്, തന്റെ ഭാര്യയുടെ ഈ കഴിവ് തന്നെ താൻ തിരിച്ചറിയാൻ മൂന്നു വര്ഷം കഴിഞ്ഞു ദുബായിൽ വരേണ്ടി വന്നു നടൻ പറയുന്നു.