ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമാവുന്നു.മമ്മുട്ടിയുടെ പുതിയ ചിത്രമായ റോഷാക്കിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈ മാസം 29 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ മൂവാറ്റുപുഴയുടെ ഒഫീഷ്യല്‍ പേജാണ് റോഷാക്കിന്റെ റിലീസ് തീയ്യതി പങ്കുവെച്ചിരിക്കുന്നത്.

നിഗൂഡതയും ആകാംഷയും നിറയ്ക്കുന്നതായിരുന്നുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍.റോഷാക്കില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മുട്ടി എത്തുന്നത്.നിസാം ബഷീറാണ് റോഷാക്ക് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സമാര്‍ അബ്ദുള്ളയാണ്. വേഫെര്‍ ഫിലിംസാണ് ചിത്രം തിയോറ്ററുകളില്‍ എത്തിക്കുന്നത്.

ജഗദീഷ്,ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം,കോട്ടയംനസീര്‍, എന്നീവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.ചിത്രത്തിന്റെ നിര്‍മ്മാണം മമ്മുട്ടി കമ്പനിയുടെ ബാനറില്‍ മമ്മുട്ടി തന്നെയാണ് നിര്‍വഹിക്കുന്നത്