മലയാളികളുടെ പ്രിയതാരങ്ങളിൽ ഓരാളാണ് സാജൻ സൂര്യ. വർഷങ്ങളായി മലയാള സിനിമ സീരിയൽ രംഗത്തുള്ള വ്യക്തിയാണ് സാജൻ. ദുരദർശനിലെ അശ്വതി എന്ന സീരിയലിലൂടെയാണ് സാജൻ അഭിനയരംഗത്തെത്തുന്നത്.സൗഹൃദങ്ങൾ ഒത്തിരി പ്രധാന്യം നൽകുന്ന നടൻ കൂടിയാണ് സാജൻ സൂര്യ.

തന്റെ അടുത്ത സുഹൃത്തായ ശബരീനാഥിന്റെ മരണം സാജനെ വളരെയധികം വിഷമത്തിൽ ആക്കിയിരുന്നു. അതുകൊണ്ടു തന്നെ സാജൻ എപ്പോഴും ശബരീനാഥിന്റെ ഓർമകൾ പങ്കുവെക്കുമായിരുന്നു.ഇന്ന്(17/09/2022)ശബരീനാഥ് നമ്മെ വിട്ട് പിരിഞ്ഞിട്ട് രണ്ട് വർഷം തികയുന്ന ദിവസമാണ്.ശബരീനാഥിനെ കുറിച്ച് സാജൻ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

രണ്ട് വർഷം കടന്നുപോയത് അറിഞ്ഞു.2018ൽ റഷ്യയിൽ ടൂർ പോയപ്പോൾ എടുത്ത വീഡിയോയിൽ സാജാ എന്നൊരു വിളിയുണ്ട് അത് ഓർക്കുമ്പോൾ അവൻ കൂടെയുള്ളത് പോലെ തോന്നും എന്നാണ് സാജൻ സൂര്യ കുറിച്ചിരിക്കുന്നത്