മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയ പരമ്പരകളിൽ  ഒന്നായിരുന്നു ‘ചക്കപ്പഴം’. ഇതിലെ ഒരു പ്രധാന കഥാപാത്രമായ ലളിതാമ്മയെ അവതരിപ്പിച്ചത് സബിറ്റ  ജോർജ് ആയിരുന്നു, എന്നാൽ കഴിഞ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം ഇതിൽ നിന്നും പിന്മാറുന്നു എന്നുള്ള വാർത്ത വന്നിരുന്നു, കുറച്ചു നാളുകൾക്ക് മുൻപും താരം ഇതേ പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. എന്നാൽ അതിനു ശേഷം താരം വീണ്ടും  ചക്കപ്പഴത്തിൽ അഭിനയിക്കാൻ എത്തിയിരുന്നു. ഇപ്പോൾ താരം തന്നെയാണ് താൻ ഇതിൽ നിന്നുംവീണ്ടും പിന്മാറുന്നു എന്നുള്ള വിവരം പങ്കുവെച്ചത്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു, തന്ന സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദിയുണ്ട്. ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. അതിന്റെ കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയത്ത് നിശബ്ദതയാണ് ഏറ്റവും ശക്തം. തുടർന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യട്ടെ. ചേർത്ത് നിർത്തുക. കഴിയുവോളം’ എന്നായിരുന്നു സബീറ്റയുടെ കുറിപ്പ്.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് തോന്നിപ്പിക്കും വിധമാണ് നടിയുടെ ഇപ്പോഴത്തെ പിന്മാറ്റം. അതേസമയം, നിരവധി ആരാധകർ സബീറ്റയുടെ പിന്മാറ്റത്തിലുള്ള വിഷമം കമന്റുകളിലൂടെ പങ്കുവച്ചിരുന്നു,ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ പോസ്റ്റും അതിൽ ഒരു ആരാധികയുടെ കമന്റും അതിന് സബീറ്റ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. ‘നമ്മൾ വിശ്വസിക്കുകയും കാത്തുപരിപാലിക്കുകയും ചെയ്യുന്ന ചില മൂല്യങ്ങൾ ആർക്കും അടിയറവു വയ്ക്കാതെ ജീവിക്കാൻ പറ്റട്ടെ നമ്മൾക്കോരോരുത്തർക്കും. എപ്പോഴും നമ്മളുടെ തല ഉയർത്തി മുന്നോട്ട് പോവുക എന്നാണ് താരം പറയുന്നത്. എന്താണ് താരം ഇത് പറഞ്ഞതിന്റെ ഉദ്ദേശം എന്നും ആരാധകർ പറയുന്നു. എന്നാൽ വീണ്ടും മറ്റു സ്‌ക്രീനിൽ താൻ ഉണ്ടാകുമെന്നും ഉറപ്പു തരുകയും ചെയ്തു താരം.