ബാലതാരമായ സിനിമാരംഗത്തേക്ക് അരങ്ങേറിയ താരമാണ് സജിത ബേട്ടി. ഗ്ലാമറസ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ധാരാളം ആരാധകരെ നേടിയെടുക്കുവാൻ സജിതയ്ക്ക് സാധിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് താരം പ്രേക്ഷകർക്കിടയിൽ തൻറെതായ സ്ഥാനവും പ്രാധാന്യവും നേടിയെടുത്തത്. കെ പി എ സി ലളിത, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അണിനിരന്ന ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലൂടെയാണ് സജിത ബേട്ടിയെ ആളുകൾ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത്.


അതിനുശേഷം തെങ്കാശി പട്ടണം ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ബാലതാരമായി വേഷം കൈകാര്യം ചെയ്യുവാൻ സജിതയ്ക്ക് അവസരം ലഭിക്കുകയുണ്ടായി. നാൽപതിലധികം സീരിയലുകളിലും താരം ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്തു. സപ്പോർട്ടിംഗ് റോളിലും നെഗറ്റീവ് വേഷങ്ങളും തനിക്ക് ഒരുപോലെ ഇണങ്ങും എന്ന് തെളിയിച്ച ആൾ കൂടിയാണ് സജിത. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ കഥാപാത്രവും വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലുകയും ചെയ്തു.ഗ്ലാമർ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു കൊണ്ടിരുന്ന സജിത കഴിഞ്ഞ രണ്ടു വർഷമായി അഭിനയരംഗത്തു നിന്നും ഒരു താൽക്കാലിക ഇടവേള എടുത്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞും അഭിനയരംഗത്ത് സജീവമായി നിന്നിരുന്ന താരം മകൾ ജനിച്ചതോടുകൂടിയാണ് അഭിനയ മേഖലയിൽ നിന്നും താൽക്കാലികമായി ഇപ്പോൾ വിട്ടുനിൽക്കുന്നത്.


അഞ്ചാം മാസത്തിൽ പോലും അഭിനയരംഗത്ത് നിറഞ്ഞ് നിൽക്കുവാൻ സജിതയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ മകളും ഭർത്താവും ആണ് കുടുംബവും ലോകവും എന്നാണ് താരം വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് വേണ്ടി ജീവിക്കുവാനാണ് സിനിമയിൽ നിന്നും താൻ ഒരു ഇടവേള എടുത്തതെന്ന് താരം വ്യക്തമാക്കുന്നു. ഭർത്താവ് ബിസിനസ് ഉദ്യോഗസ്ഥനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പുറത്തേക്ക് പോകേണ്ടി വരുമ്പോൾ മകൾ ഒറ്റയ്ക്കാകും. അവളെ ഒറ്റയ്ക്ക് ആക്കുന്നതിനെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ല എന്നും അവൾക്ക് ഒരു പ്രായമായതിനുശേഷം അഭിനയരംഗത്തേക്ക് താൻ വീണ്ടും തിരിച്ചു വരുമെന്നാണ് സജിത വ്യക്തമാക്കിയിരിക്കുന്നത്. മാത്രവുമല്ല നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ ഏത് സമയത്തും താൻ അഭിനയ രംഗത്തേക്ക് കടന്നുവരാൻ ഒരുക്കമാണെന്നും സജിത വ്യക്തമാക്കുന്നു.


ഗ്ലാമർ കഥാപാത്രങ്ങൾ അധികവും കൈകാര്യം ചെയ്തിരുന്ന സജിത തട്ടമിട്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ചിത്രങ്ങൾക്ക് വളരെ വലിയ പ്രാധാന്യമാണ് ലഭിച്ചിരുന്നത്. താരത്തിന്റെ ചിത്രങ്ങൾ കണ്ട് അത്ഭുതപ്പെടുക പോലും ചെയ്തു ആരാധകർ. അതിനുശേഷം ഇപ്പോൾ താരം തന്റെ കുടുംബവിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മുൻപും താൻ തട്ടം ഇടാറ് ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ തികഞ്ഞ ഒരു വീട്ടമ്മയായി മാറിയിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ പർദ്ദ ശരീരത്തിൻറെ ഒരു ഭാഗമായി തീർന്നു എന്നാണ് താരം പറയുന്നത്. അഭിനയ മേഖലയിൽ സജീവമായി നിന്നിരുന്ന കാലഘട്ടത്തിലും നിസ്കാരത്തിന് യാതൊരു മുടക്കവും വരുത്തിയിരുന്നില്ല എന്ന് താരം വ്യക്തമാക്കുന്നു. മാത്രവുമല്ല ഇപ്പോൾ താൻ മേക്കപ്പ് ഇടാറില്ല എന്ന് സജിത് പറയുന്നു.