Connect with us

Film News

ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ആഗ്രഹം ; തുറന്നു പറഞ്ഞ് സലിം കുമാർ

Published

on

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ. വ്യത്യസ്‍തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ വളരെ സൂക്ഷ്മമായി ചെയ്യുന്നതിനാലാകണം താരത്തെ തേടി സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങൾ വരെ എത്തിയത്.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്. വക്കീൽ ദിനത്തോട് അനുബന്ധിച്ച് ഒരു കാർട്ടൂൺ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു.

“ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ആണ് ഒരു അഡ്വക്കേറ്റ് ആവുക എന്നത്, അതുകൊണ്ടാകാം നിയമവിദ്യാർത്ഥി ആയ എന്റെ മകനിൽ ഞാൻ അഭിമാനം കൊള്ളുന്നത്. അഡ്വക്കേറ്റ് ഡേ ആഘോഷിക്കുന്ന,ലോകത്തിലെ എല്ലാ അഡ്വക്കേറ്റുമാർക്കും Adv.മുകുന്ദൻഉണ്ണിയുടെയും, Adv. മുകുന്ദന്റെയും, വക്കീൽ ദിനാശംസകൾ.” ഒട്ടേറെ ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്.

Advertisement

Film News

ആന്റണി പെരുമ്പവൂരിനെ പറ്റിച്ചു പൃഥ്വിരാജ്;ബ്രോഡാഡി പ്രമോ വീഡിയോ

Published

on

By

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോഡാഡി. നൂറു കോടി ക്ലബ്ബിൽ ചെയ്ത ലൂസിഫർ എന്ന ചിത്രആയിരുന്നു പൃഥ്വിയുടെ ഒന്നാമത്തെ ചിത്രം.ഒരുമാസ്സ് ചിത്രം ആയിരുന്നു ലൂസിഫർ എങ്കിൽ ബ്രോഡായി കമ്പ്ലീറ്റ് ഫാമിലി എന്റർടൈനർ ചിത്രം ആണ് .ഈ കോമഡി ചിത്രത്തിന്റെ സൂപർ ഹിറ്റായ ഫസ്റ്റലുക്ക് പോസ്റ്റർ ആരാധകരെ രസിപ്പിച്ചതുപോലെ അടിപൊളി ടീസറും പുറത്തു വന്നു .ഒരു പക്കാ ഫൺ മൂവിയാണ് എന്ന് സൂചന തരുന്നു ചിത്രത്തിന്റെ ടീസറും.

സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങിയതോടു ആ ഗാനം പ്രേഷകരുടെ ഇഷ്ട്ടഗാനം ആയി തീർന്നു. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പറയാതെ വന്നെൻ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ലാലേട്ടന് വേണ്ടി എം ജി ശ്രീകുമാർ വീണ്ടും പാടുന്നുവെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്‌മി ശ്രീകുമാറാണ് വരികൾ രചിച്ചിരിക്കുന്നത്.ഇപ്പോൾ നിർമാതാവ് ആന്റണി പെരുമ്പാവൂരിനു പോലീസ് വേഷം ഓഫർചെയ്യ്തു കൊണ്ട് ബ്രോ ഡാഡി ഷൂട്ട് പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ പുറത്തിറങ്ങിയിരിക്കുകയാണ്. രസകരമായപ്രോമോയും തയ്യാറക്കിയത്.

ബ്രോഡായിയെ കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് ഇത് ഒരു കുഞ്ഞു സിനിമയാണ് ,ദീപക്‌ദേവും പൃഥ്വിയും തമ്മിലുള്ള അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ റിലീസ് ആയി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ജനുവരി 26നാണ് പുറത്തിറങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത. ജോൺ കാറ്റാടി ആയി  ഈശോ കാറ്റാടിയായും മോഹൻലാലും ,പൃഥ്വി രാജു അച്ഛനും ,മകനുമായി അഭിനയിക്കുന്ന സിനിമയാണ് ബ്രോഡാഡി.

 

Continue Reading

Latest News

Trending