മലയാള സിനിമയിലെ മിന്നും താരമാണ് സലിം കുമാർ, പകരം വെക്കാത്ത നടൻ എന്ന് തന്നെ സലിം കുമാറിനെ വിശേഷിപ്പിക്കാം, ഹാസ്യ വേഷങ്ങളിൽ തുടങ്ങിയ താരം ഇപ്പോൾ നടനായും സീരിയസ് വേഷങ്ങളിലും ഏറെ തിളങ്ങുകയാണ്, 1969 ഒക്ടോബറിൽ എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലുള്ള ചിറ്റാറ്റുകരയിൽ ആണ് താരത്തിന്റെ ജനനം. ചിറ്റാറ്റുകര ഗവണ്മെന്റ് എൽ പി സ്കൂൾ,ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ നോർത്ത് പറവൂർ എന്നിവിടങ്ങളിലായിരുന്നു സലിം കുമാർ തന്റെ പ്രാഥമിക വിദ്യാഭാസ്യം പൂർത്തിയാക്കിയത്, കുട്ടിയായിരിയ്ക്കുമ്പോൾ ഗായകനാകാനായിരുന്നു സലിമിന് ആഗ്രഹം. എന്നാൽ പിന്നീട് അദ്ദേഹം എത്തിപ്പെട്ടത് മിമിക്രി രംഗത്തായിരുന്നു. മിമിക്രിയിൽ നിന്നും സിനിമ മേഘലയിലേക്കുള്ള അദ്ദേഹത്തിന്റെ ദൂരം വളരെ ചെറുതായിരുന്നു, പഠനകാലത്ത് സലിംകുമാർ മിമിക്രിയിൽ മൂന്നുതവണ യൂണിവേഴ്സിറ്റി വിജയിയായി. പിന്നീട് അദ്ദേഹം കൊച്ചിൻ കലാഭവനിൽ ചേർന്നു. താമസിയാതെ കലാഭവനിലെ പ്രധാന മിമിക്രിതാരമായി സലിംകുമാർ മാറി.

ഇന്ന് താരത്തിന്റെ വിവാഹം വാർഷികം ആയിരുന്നു, തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികതോട് അനുബന്ധിച്ച് ഭാര്യ സുനിതയുമായുള്ള വിവാഹ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം, സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ ഈ മുഹൂര്‍ത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തില്‍ ഉണ്ടാവും. സ്നേഹാദരങ്ങളോടെ സലിംകുമാര്‍ & സുനിത’, എന്നാണ് സലീം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

1996-ൽ ഇഷ്ടമാണു നൂറുവട്ടം എന്ന സിനിമയിലാണ് സലിംകുമാർ ആദ്യമായി അഭിനയിയ്ക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ മലയാളത്തിലെ മുൻനിര കോമഡി താരമായി സലിം കുമാർ വളർന്നു. തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, സി ഐ ഡി മൂസ, കല്യാണരാമൻ, പുലിവാൽ കല്യാണം..എന്നിങ്ങനെ നൂറുകണക്കിനു സിനിമകളിൽ അദ്ദേഹം മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. 2004-ൽ പെരുമഴക്കാലം എന്ന സിനിമയിലെ സലിംകുമാറിന്റെ അഭിനയം നിരൂപകപ്രശംസ നേടി. 2005-ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ സലിംകുമാർ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നു.