ബിജുമേനോന്‍-സംയുക്ത വര്‍മ്മ താരദമ്പതികള്‍ മലയാളത്തിലെ മാതൃതാദമ്പതികളാണ്.
സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടന്‍ ബിജു മേനോനെ സംയുക്ത പ്രണയിച്ചു വിവാഹം കഴിച്ചത്. ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വിവാഹത്തോടെ അഭിനയജീവിതത്തില്‍ നിന്ന് ഇടവേളയെടുത്ത താരം യോഗപരിശീലനവും വീട്ടുകാര്യങ്ങളുമൊക്കെയായി തിരക്കിലാണ്.

മേഘമല്‍ഹാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.
സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് ബിജു മേനോനും സംയുക്തയും പറയുന്നു. തങ്ങള്‍ പ്രണയത്തിലിരുന്ന കാലത്ത് അഞ്ച് മിനുറ്റില്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നാണ് താരദമ്പതികള്‍ പറയുന്നത്.

എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന കാര്യം ഇപ്പോഴും തങ്ങള്‍ക്ക് അറിയില്ലെന്നും ഇരുവരും പറയുന്നു. മാത്രമല്ല,