ബൈ ഭീകരാക്രണത്തിനിടയിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച മേജർ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ആവേശമുണർത്തുന്ന രം​ഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. ആദിവി ശേഷ് ആണ് സന്ദീപായി എത്തുന്നത്.തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 3 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രം ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന നായക കഥാപാത്രത്തെയാണ് അദിവി ശേഷ് അവതരിപ്പിക്കുന്നത്. ശോഭിത ധൂലിപാല, സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ മലയാളം ട്രെയിലർ പൃഥ്വിരാജാണ് പുറത്തുവിട്ടത്. നേരത്തെ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാർഷിക ദിനത്തിൽ ‘മേജർ ബിഗിനിംഗ്സ്’ എന്ന പേരിൽ ഒരു വീഡിയോ പുറത്തിറങ്ങിയിരുന്നു.2008ലെ ഭീകരാക്രമണത്തിനിടെ 14 പേരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.ശ്രീ ചരൺ പകാല സം​ഗീതസംവിധാനവും വംശി പച്ചിപുലുസു ഛായാ​ഗ്രഹണവും നിർവഹിച്ചിരിക്കുന്നു. തെലുങ്കിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ മലയാള സംഭാഷണങ്ങൾ യദു-അഭിജിത് എം എന്നിവരാണ് എഴുതിയിരിക്കുന്നത്.