ഈ ലോക്ക് ഡൗൺ കാലത്ത് എല്ലായിടത്തും ഒരു തരംഗമായിമാറിയിരിക്കുകയാണ് ക്ലബ് ഹൗസ്. പല പ്രമുഖരുടെ ഫാക്ട് അക്കൗണ്ടുകളുടെ ന്യൂസുകൾ കാരണം വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ചുരുങ്ങിയ നിമിഷങ്ങള്‍ കൊണ്ട് തന്നെ ഓരോ ചാറ്റ് റൂമിലും നൂറുകണക്കിന് ആളുകളാണ് അതിഥികളായി എത്തി കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ക്ലബ് ഹൗസിലെ വലിയ ചര്‍ച്ചകള്‍ക്ക് സാക്ഷിയായി മിക്കപ്പോഴും അപരിചിതരുടെ ഒരു നീണ്ട നിര തന്നെയുണ്ടാവും. നടി സാനിയ ക്ലബ് ഹൗസിലെ ഈ പ്രവണതകളെ ഒരു ട്രോള്‍ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് . saniya iyappan

ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ ഷോയുടെ സെക്കന്റ് റണ്ണർ അപ്പ് ആയിരുന്നു. പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ച് ശ്രദ്ധ നേടി. അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രമാണ് സാനിയയെ ശ്രദ്ധേയയാക്കിയത്. സൂപ്പർ താരം മോഹൻലാലിൻറെ ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.