കേരളത്തിൽ ആദ്യമായി ലോകസഞ്ചാരം നടത്തി അത് തന്റെ നാട്ടുകാരെ കാണിക്കാൻ ഇറങ്ങി തിരിച്ച ഒരു വ്യക്തിയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര. ഇപ്പോൾ സമൂഹത്തിൽ നിരവധി ബ്ലോഗർമാർ ഉണ്ടെങ്കിലും ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായാണ് സന്തോഷ് ജോർജ്ജ് കുളങ്ങരയെ മലയാളികൾ കാണരുന്നത്. ഇപ്പോഴിതാ ബ്ലോഗർമ്മാർ പാലിക്കേണ്ട മരിയാതകകളെക്കുറിച്ച് വിശദീകരിക്കുകയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര ഇപ്പോൾ.

ഏത് തരം യാത്രകളാണെങ്കിലും ആ യാത്രയെക്കുറിച്ച് പൂർണമായി വിവരിച്ചു നൽകുക. അതിൽ നമ്മൾ നേരിടുന്ന സന്തോഷം, കഷ്ടപ്പാടുകൾ, സ്ഥലങ്ങളുടെ ചരിത്രം, അവിടെയുള്ള ജനങ്ങൾ, അവരുടെ ജീവിതം എന്നിവ ഉൾപ്പെടുത്തുക. അവയൊന്നും തന്നെ നമ്മൾ കിത്രിമമായി ഉണ്ടാക്കേണ്ട ഒന്നല്ല. നമ്മൾ ആഗ്രഹിക്കുന്നതല്ല പ്രക്ഷകർക്കായി നമ്മൾ കൊടുക്കേണ്ടത് അവർ ആഗ്രഹിക്കുന്ന വിവരണങ്ങൾ ആണ്. ഇവയെല്ലാം വരും തലമുറ കണ്ടാൽ മോശമായ രീതിയിൽ എടുക്കാൻ പാടില്ല. നമ്മുടെ ബ്ലോഗിലൂടെ നല്ല സന്ദേശങ്ങളും അറിവുകളുമാണ് നമ്മൾ പകർന്നു നൽകേണ്ടത്.

ട്രാവൽ വ്ലോഗിൽ പാലിക്കേണ്ട മര്യാദകളിൽ എനിക്കു തോന്നിയിട്ടുള്ളത് ആരോടും മോശമായി സംസാരിക്കാതിരിക്കുക എന്നതാണ്. ക്യാമറയ്ക്കു പ്രവേശനമില്ലെന്നു കാണുന്ന സ്ഥലങ്ങളിൽ അത് ഓഫ് ചെയ്യുക തന്നെ ചെയ്യും. നിയമങ്ങൾ എവിടെ ചെന്നാലും പാലിക്കണം. എല്ലാ നിയമങ്ങളും അറിയണമെന്നില്ല. തെറ്റ് പറ്റി എന്ന് തോന്നുന്ന നിമിഷം അത് നമ്മൾ തിരുത്താനാണ് സ്രെമിക്കേണ്ടത്. യാത്രയ്ക്കായി ഉയരമുള്ള വാഹങ്ങൾ തിരഞ്ഞെടുക്കുന്നത്. യാത്ര ദൃശ്യങ്ങൾ എളുപ്പമാക്കാനാകും പൊതുഗതാഗതം ഉപയോഗിച്ചാൽ വഴിയോരകാഴ്ചകൾ സുഖകരമാക്കാൻ കഴിയുകയില്ല. എന്നാൽ ട്രെയിൻ യാത്രകൾ സുഖകരമാകാറുണ്ട് അതിന് കാരണം അതിലെ ജീവിതങ്ങളാണ്.

ഇപ്പഴുള്ള ബ്ലോഗ്ഗെർമാരുടെ ട്രാവൽ ബ്ലോഗുകൾ കാണാൻ ഞാൻ ശ്രെമിക്കാറില്ല അതിൽ എനിക്കോ ലോകത്തിനോ അറിവുകൾ പകരുന്നതായി ഒന്നും തന്നെ ഇല്ല. എന്നാൽ അവ ഇഷ്ടപ്പെടുന്നവരും ഉണ്ട് ഇവ മോശം ആണെന്നും എനിക്ക് തോന്നുന്നില്ല. അവയെല്ലാം വേറൊരു ശൈലികൂടിയാണ്.

youtube views kaufen