മറ്റു സീസണുകളെ അപേക്ഷിച്ചു ബിഗ്‌ബോസ് നാലാം സീസൺ വളരെ  വത്യസ്തത പുലർത്തിയിരുന്നു. പുറത്തിറങ്ങിയ മത്സരാർത്ഥികൾ എല്ലാവരും നിരവധി ആരാധകരുള്ളവരായി തീർന്നിരുന്നു. എങ്കിലും മികച്ച ആരാധകരുള്ള  രണ്ടു മത്സരാർത്ഥികൾ ആണ് ബ്ലെസ്ലിയും, റോബിനും, താരങ്ങൾ എവിടെ ചെന്നാലും വലിയ ജനക്കൂട്ടം ആണുള്ളത്. എന്നാൽ ഇപ്പോൾ ബ്ലെസ്ലിയെ കാണാൻ ഇറങ്ങിയ  ആറാട്ട് ചിത്രത്തിന്റെ റിവ്യ പറഞ്ഞ സന്തോഷ് വർക്കി  താരത്തിനോട് ചോദിച്ച  ചോദ്യങ്ങൾ ആണ്   സോഷ്യൽ മീഡിയിൽ  വൈറൽ ആകുന്നതു.

തനിക്കു ബിഗ്‌ബോസിൽ പങ്കെടുക്കാൻ താല്പര്യമുണ്ട്, അതിനായി എന്ത് മാർഗ്ഗം സ്വീകരിക്കണം  സന്തോഷ് വർക്കി ബ്ലെസ്ലിയോട് ചോദിച്ചു, അതിനു താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു അങ്ങനെ ബിഗ്‌ബോസിൽ മത്സരാർത്ഥികളെ നിയമിക്കുന്നതു ഏഷ്യാനെറ്റ് കാരാണ് അവരെ ഒന്ന് വിളിച്ചു നോക്കു ,ആ സമയത്തു തന്നെ ഏഷ്യാനെറ്റ് കാരോട് തന്റെ അഭ്യർത്ഥന പറയുന്നതും ആ വീഡിയോയിൽ കാണാം. കൂടാതെ ബ്ലെസ്ലിയും സന്തോഷ് വർക്കിക്ക് വേണ്ടി  ഏഷ്യാനെറ്റ്കാരോട് അഭ്യർത്ഥിക്കുന്നുണ്ട്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. നടി നിത്യമേനോനുമായുള്ള വിവാഹ അഭ്യർത്ഥന നടത്തിയാണ്  സന്തോഷ് വർക്കി സോഷ്യൽ മീഡിയിൽ ഒരു സ്ഥാനം വഹിച്ചത്, ഇപ്പോൾ സന്തോഷ് വർക്കിയുടെ ഏതൊരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏലാം തന്നെ വൈറൽ ആകുകയാണ്.