മലയാള സിനിമക്കു ഒരുപിടി നല്ല സിനിമകൾ സംഭാവന ചെയ്ത് നടിയാണ് മീരജാസ്‍മിൻ. ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിൽ ആണ് മീര ആദ്യമായി അഭിനയിച്ചത്. പാഠം ഒരു വിലാപം എന്ന സിനിമയിൽ മീരക്ക് നാഷണൽ അവാർഡും ലഭിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല താരം തെലുങ്ക്,കന്നഡ ,തമിഴ്‌ ,തെലുങ്ക് എന്നി ഭാഷകളിലുള്ള ചിത്രങ്ങളിലും അഭിനയിച്ചു. ആറു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം അഭിനയത്തില്‍ സജീവമാകാനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നായിക മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന ചിത്രത്തിലൂടെയാണ് മീര മടങ്ങി വരുന്നത്.


ഇപ്പോൾ തന്റെ ഫേസ്ബുക് പേജിലകുറിപ്പിലൂടെ ആണ് ചിത്രത്തെ കുറിച്ച് പങ്കു വെച്ചിരിക്കുന്നത്.ഏതാനം ആഴ്ച്കൾക്കുള്ളിൽ ഈ ചിത്രം പ്രദര്ശനത്തിനായി എത്തും. കുറുപ്പ്…മകൾ സിനിമ ഒരുങ്ങുകയാണ്. കോവിടിന്റെ പെരുമഴ തോർന്നു. ഇപ്പോൾ സാധരണ ജനം ജീവിതം തുടർന്ന്. വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാല്‍ അടുത്തുള്ള കോഫിഷോപ്പില്‍ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി.തിയേറ്ററുകളും സജീവമാകുന്നു.കുടുമ്ബത്തോടും കൂട്ടുകാരോടൊപ്പവും തീയറ്ററിൽ ഇരുന്നു കണ്ടാലെ ഒരു സിനിമ കണ്ടു എന്ന് തോന്നൽ ഉണ്ടാകൂ. മകൾ കാത്തിരുന്നത് അതിനു വേണ്ടിയാണു. ഇപ്പോൾ തീയിട്ടറുകളും അതിനു വേണ്ടി സജീവം ആകുകയാണ്.

നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോള്‍ തോന്നിയേക്കാം. എങ്കില്‍, വടക്കുനോക്കിയന്ത്രത്തിന്റെ തുടക്കത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ അത് യാദൃച്ഛികമല്ല മന:പൂര്‍വ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളില്‍ നിന്നാണ് മകള്‍ രൂപപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവള്‍ നിങ്ങള്‍ക്കു മുന്നിലെത്തും. അതിനുമുന്‍പ് ആദ്യത്തെ പോസ്റ്റര്‍ ഇവിടെ അവതരിപ്പിക്കുന്നു.2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മീരയെ പ്രധാന വേഷത്തില്‍ അവസാനമായി കണ്ടത്. അതിനുശേഷം 2018 ല്‍ പുറത്തിറങ്ങിയ പൂമരം സിനിമയില്‍ അതിഥിവേഷത്തില്‍ മീര എത്തിയിരുന്നു.