എന്താടാ സജി  എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു,  ആത്മാവിൽ എന്ന തുടങ്ങുന്ന ഗാനം ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ ഗോഡ്‌ഫി സേവ്യർ ആണ് ഈ  ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ചെയ്യ്തിരിക്കുന്നത് വില്യം ഫ്രാന്സിസ് ആണ്. ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മാമൻ ആണ്. ചിത്രത്തിൽ സജി എന്ന കഥപാത്രമായി എത്തുന്നത് നടൻ ജയസൂര്യ ആണ്.

കുഞ്ചാക്കോ ബോബന്‍ പുണ്യാളനായി എത്തുന്ന ചിത്രം ഒരു ഫീല്‍ ഗുഡ് കോമഡി ആണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ടീസര്‍ ഇതിന് മുന്‍പ് റിലീസ് ചെയ്തിരുന്നു. നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ടീസറിനെ പ്രശംസിച്ചു രംഗത്തെത്തിയത്.ചിത്രത്തിൽ നായിക ആയി എത്തുന്നത് നിവേദിത തോമസ് ആണ്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ഛായാഗ്രാഹണം ജീത്തു ദാമോദര്‍,