സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം തന്നെ ശരണ്യക്കായി മാറ്റിവെച്ച മനുഷ്യസ്‌നേഹിയായ വെക്തി സീമ. ജീവിതം ചാരിറ്റിക്കായി മറ്റും മാറ്റിവെച്ച സീമ തന്റെ തുച്ചമായ വരുമാനവും ഇതിനായി മാറ്റിവെച്ചിരുന്നു. പേരിനും പ്രൗഢിക്കും വേണ്ടി പത്ത് കൊടുത്ത് ഇരുപതായി പൊലിപ്പിക്കുന്ന ചില ആളുകളുണ്ട്. ക്യാൻസർ എന്ന മഹാമാരിയെ അതിജീവിച്ച് നന്ദു മഹാദേവനെയും, ശരണ്യയും ജീവിതത്തിലേക്ക് കൊണ്ടുവരാൻ സീമ ഒരുപാടു കഷ്ടപ്പെട്ടു. രണ്ടുപേരെയും സ്വന്തം മക്കളെപ്പോലെ സീമ കരുതിയിരുന്നത്.

പത്തുവർഷത്തോളം ക്യാന്സറിനോട് പൊരുതിയ ശരണ്യക്ക് ആശ്വാസമായത് സീമയുടെ സാമിപ്യം ആയിരുന്നു. ചികിത്സയ്ക്ക് പണം കണ്ടെത്താനും സ്വന്തമായൊരു വീടൊരുക്കാനുമൊക്കെ സീമ സാമ്പത്തിക പിന്തുണ നൽകി ശരണ്യയോട് ഒപ്പം നിൽക്കുകയുമുണ്ടായി.ശരണ്യയുടെ രോഗ വിവരവും മറ്റും സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്ന സീമ വഴി ലോകത്തിന്‍റെ പല ഭാഗത്തുനിന്നും ശരണ്യയിലേക്ക് സഹായമെത്തിയിരുന്നു. ചെമ്പഴന്തിയിൽ ശ്രീനാരാണ ഗുരുകുലത്തിന് സമീപത്തായി പണിഞ്ഞ വീടിനു സീമയോടുള്ള സ്നേഹത്തിന് പ്രതീതമായി സ്നേഹസീമ എന്നായിരുന്നു പേരിട്ടത്.

ഏറെ നാളുകൾക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന ശരണ്യയുടെയും അമ്മയുടെയും സന്തോഷത്തിൽ സീമയുടെ സാമിപ്യം ഉണ്ടായിരുന്നു. ആരോഗ്യവതിയായി വന്ന സമയത്ത് വീണ്ടും ട്യൂമർ വന്നതും കോവിഡ് പോസിറ്റീവ് ആയതുമാണ് ആരോഗ്യസ്ഥിതി വഷളാകാനുള്ള കാരണം. തനിക്ക് ശരണ്യ മകളുടെ സ്ഥാനത്തായിരുന്നു എന്ന് സീമ മുൻപ് പറഞ്ഞിട്ടുണ്ട്. പ്രാത്ഥനകൾ എല്ലാം വിഫലമായി അവൾ യാത്രയായി.

twitter likes kaufen