ചലച്ചിത്ര നടി, നർത്തകി എന്നീ നിലകളിലൊക്കെ തിളങ്ങിയിട്ടുള്ള താരമാണ് ഷംന കാസിം. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.എന്നിട്ടും എന്ന മലയാള ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരവും ലഭിച്ചു. പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, ആലി ഭായി, കോളേജ് കുമാരൻ എന്നിവയാണ് താരം അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ. 2007 തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ അലിഭായി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരി ആയിട്ടാണ് താരം വേഷം കൈകാര്യം ചെയ്തത്. മലയാള ചിത്രങ്ങൾക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങുവാൻ അവസരം ലഭിച്ചിട്ടുണ്ട്.


അവസരങ്ങൾ കുറഞ്ഞപ്പോൾ ഷംന സംവിധായകൻറെ ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുത്തു. അതിനുശേഷം നടിയുടെ തലവരെ തെളിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളും ഒരുകാലത്ത് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ഈ വാർത്ത പ്രചരിപ്പിച്ചപ്പോൾ പൊട്ടിച്ചിരിക്കുക മാത്രമാണ് താരം ചെയ്തത്. സംവിധായകന് എന്താണ് കൊടുത്തത് എന്ന് ഒരു നിമിഷം ചിന്തിച്ച് ശേഷം താരം തന്നെ അത് തിരിച്ചറിഞ്ഞു. അതെ ആ തലമൊട്ടയടിച്ച സംഭവത്തെക്കുറിച്ച് ആണ് പറഞ്ഞു വരുന്നത് എന്ന്. എൻറെ തല മുണ്ഡനം ചെയ്യണമെന്ന സംവിധായകന്റെ ഇഷ്ടത്തിനു വഴങ്ങി കൊടുത്ത സംഭവത്തെക്കുറിച്ച് താരം വ്യക്തമാക്കുകയുണ്ടായി. കഥാപാത്രത്തിനുവേണ്ടി തലമുണ്ഡനം ചെയ്യണമെന്ന് പറഞ്ഞപ്പോൾ ആദ്യം തന്നെ ഞാൻ എതിർക്കുക ആയിരുന്നു. പിന്നീട് സംവിധായകന്റെ ഇഷ്ടത്തിനു വഴങ്ങി കൊടുക്കുകയായിരുന്നു.


തല മുണ്ഡനം ചെയ്യാൻ എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ കഥ പല ആവർത്തി വായിച്ചു നോക്കിയപ്പോൾ എനിക്ക് തന്നെ ബോധ്യം ആവുകയായിരുന്നു അങ്ങനെ ഒരു ലുക്ക് വന്നാൽ മാത്രമേ ആ കഥാപാത്രത്തിന് പൂർണ്ണത കൈവരുന്നു എന്ന്. മുടി അല്ലേ കളയുന്ന ഉള്ളൂ അല്ലാതെ തല ഒന്നും അല്ലല്ലോ എന്ന് അന്ന് താരം വ്യക്തമാക്കുകയുണ്ടായി. അഭിനയം കഴിഞ്ഞാൽ താരം ഏറ്റവും ഇഷ്ടപ്പെടുന്നത് നൃത്തം തന്നെയാണ്. നിരവധി സ്റ്റേജ് ഷോകളിലും മറ്റും ഇതിനോടകം നൃത്തച്ചുവടുകളുമായി എത്തി ആളുകളുടെ മനംകവരാൻ സാധിച്ചിട്ടുണ്ട്.


ഓരോ കഥാപാത്രത്തിലൂടെയും വ്യത്യസ്തതകൾ കൊണ്ടുവരുന്ന ഷംന ഇപ്പോൾ നിന്നനിൽപ്പിൽ വസ്ത്രം പോയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ്. ദുബായിൽ ഒരു സ്റ്റേജ് ഷോയിൽ വെച്ച് തന്റെ വസ്ത്രത്തിന്റെ പുറകിലെ ഹുക്ക് പൊട്ടി പോയി എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെ ഒരു സാഹചര്യം ഉണ്ടായപ്പോഴും താൻ നിർത്തം പൂർണമായും കളിച്ചു എന്നും ഒരു തവണയല്ല ഒരുപാട് തവണ ഇത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നു.