പ്രേഷകരുടെ ഇഷ്ട്ട താരമാണ് ഷംന കാസിം, ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ ആണ് ശ്രെദ്ധ ആകുന്നത്, സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ തനിക്ക് പറ്റുന്ന അബദ്ധത്തെ പറ്റിയും നടി തുറന്നു പറയുന്നുണ്ട്.ഒരു സമയത്ത് താന്‍ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുമായിരുന്നു. ഇടയ്ക്ക് തന്റെ ശ്രദ്ധ മാറി പോയപ്പോള്‍ ആവശ്യമില്ലാതെയും സിനിമ  ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്,കഥകേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാതെ താന്‍ ചെയ്‌തൊരു സിനിമയുണ്ടായിരുന്നു. അത് ഏറ്റെടുത്തതിന് ശേഷം തനിക്ക് കുറ്റബോധം ഉണ്ടായി നടി പറയുന്നു

ഇന്നുവരെ പണത്തിന് വേണ്ടി ഞാന്‍ സിനിമകള്‍ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കില്‍ ഒരുപാട് അവസരങ്ങള്‍ തെലുങ്കില്‍ ഉണ്ടായേനെ , നായികയായി അഭിനയിക്കുന്നവര്‍ക്ക് അവിടെ ഒരുപാട് അവസരങ്ങള്‍ വരും. അതിനോട് തനിക്ക് താത്പര്യമില്ല. എന്നാല്‍ ഇടയ്ക്ക് നമ്മള്‍ ചില പൊട്ടത്തരങ്ങള്‍ ചെയ്യും. അങ്ങനെ വന്ന ചില  സിനിമകളുണ്ട്. കഥ പറയുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കാത്തതോ അല്ലെങ്കില്‍ ഓവര്‍ കോണ്‍ഫിഡന്റ് ആയി പോവുകയോ ചെയ്യും. അങ്ങനെ ചെയ്യാനാണെങ്കില്‍ മലയാളത്തില്‍ നിരവധി സിനിമകള്‍ ഉണ്ടാവുമായിരുന്നു.

പ്രത്യേകിച്ച് റോളുകളൊന്നും ഉണ്ടാവില്ല. എങ്കില്‍ പിന്നെ എന്തിനാണ് ചെയ്യുന്നത് എന്നോര്‍ത്ത് ഞാൻ നോ പറഞ്ഞിട്ടുണ്ട്. സാധാരണ ജീവിതത്തില്‍ നിന്നുമാണ് ഇങ്ങനൊരു ഇന്‍ഡസ്ട്രിയിലേക്ക് താനെത്തിയത്. അതുകൊണ്ട് തനിക്കെല്ലാം നല്ലത് മാത്രാമണ് ഉണ്ടായിട്ടുള്ളത്. നഷ്ടമെന്ന് പറയാന്‍ ഒന്നുമില്ല. എന്നാല്‍ തന്റെ വീക്ക്‌നെസ് എന്നുപറയുന്നത് വളരെ സെന്‍സിറ്റീവാണെന്നുള്ളതാണ്. ആളുകളെ കണ്ണുമടച്ച് വിശ്വസിക്കും ഷംന പറയുന്നു