കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ശക്തമായ കാറ്റും മഴയുമാണ്. പല സ്ഥലങ്ങളിലും പലപ്പോഴും വൈദ്യുതി വിഛേദിക്കപ്പെട്ടുവെങ്കിലും അവയെല്ലാം തന്നെ കൃത്യമായ രീതിയിൽ ശരിയാക്കാൻ കെ എസ് ഇ ബി പ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ പല സ്ഥലങ്ങളിലും വീടുകളിൽ കോവിഡ് പോസിറ്റീവ് ആയ ആളുകൾ ഉണ്ടെന്ന് മറച്ചുവെച്ചുകൊണ്ടാണ് പലരും ഉദ്യോഗസ്ഥരെ വൈദ്യുതി ശരിയാക്കാൻ വേണ്ടി വീടുകളിലേക്ക് വിളിക്കുന്നത്.. ഇപ്പോൾ ഈ വിഷയത്തിൽ നടൻ ഷൈൻ നിഗം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നെടുന്നത്. പോസ്റ്റ് വായിക്കാം,

KSEB ജീവനക്കാരുടെ ഒരു പ്രത്യേക അപേക്ഷ… ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാർ വീട്ടിൽ പോലും പോകാതെ ജോലി ചെയ്യുന്നു. നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ കോവിഡ് പോസിറ്റീവ് ആളുകളുണ്ടെങ്കിൽ അവിടെ കറൻറ് പോയാൽ ശരിയാക്കുന്നതിന് ഓഫീസിൽ വിളിച്ചറിയിക്കുമ്പോൾ അക്കാര്യം കൂടി അറിയിക്കുക, ഓഫീസിൽ നിന്ന് പി.പി.ഇ കിറ്റും മറ്റു സംവീധാനങ്ങളുമായി വന്ന് കൃത്യമായി നിങ്ങളുടെ കറൻ്റ് ശരിയാക്കിത്തരും.

ദുഃഖകരമായ ഒരു കാര്യം , ചില കോവിഡ് പോസിറ്റീവ് വീടുകളിൽ നിന്ന് കോവിഡ് പോസിറ്റീവ് എന്നു പറഞ്ഞാൽ ഓഫീസിൽ നിന്ന് ജീവനക്കാർ വരില്ല എന്ന് കരുതി വിവരം മറച്ചുവെക്കുകയുണ്ടായി. ദയവായി ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ഉണ്ടാവരുത് എന്നഭ്യർത്ഥിക്കുന്നു. ” ഞങ്ങൾക്കും കുടുംബമുണ്ട് ” ഉറപ്പ് തരുന്നു കോവിഡ് പോസിറ്റീവ് ആണങ്കിലും അല്ലെങ്കിലും കറൻ്റ് ഞങ്ങൾ ശരിയാക്കിത്തരും.