ഈ അടുത്തിടയിൽ പ്രേക്ഷകരെ ഞെട്ടിച്ച ഒരു മരണം ആയിരുന്നു നടി സുബിയുടേത്, കരൾ രോഗം കാരണം ആയിരുന്നു സുബി മരിച്ചത്, എന്നാൽ ഭക്ഷണത്തിലെ ആശ്രെധ കാരണം ആണ് താരത്തിന് ഇങ്ങനെ സംഭവിച്ചതെന്നും മരണം കഴിഞ്ഞതിനു ശേഷം വാർത്തകൾ വന്നിരുന്നു. ഇപ്പോൾ കലാകാരന്മാരുടെ മരണത്തെ കുറിച്ച് സംവിധായകൻ  ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്.

സിനിമയിൽ ഏറെകുറേ മരണങ്ങൾ ഉണ്ടായിരിക്കുന്നത് അവരുടെ പല ആശ്രെധ കൊണ്ട് തന്നെയാണ്. സിനിമക്കാരിൽ പലരും കരൾ രോഗത്തിന് അടിമ ആയവർ ആണ്. മദ്യപാനം ഉള്ള ഒരുപാട് നടന്മാർ സിനിമയിലുണ്ട്. മൂന്നു തലമുറക്കുള്ള കരൾ തന്നാണ് ദൈവം ഭൂമിയിലോട്ട് വിടുന്നത്, അതാവശ്യമില്ലാതെ നശിപ്പിക്കുകയും ചെയുന്നു ചിലർ. നിരവധി നടന്മാർ മദ്യപാനം മൂലം കരൾ രോഗത്തിൽ അസുഖം കണ്ടെത്തി മരിച്ചവർ ആണ്

ശാന്തികൃഷ്ണയെ വിവാഹം ചെയ്യ്ത ശ്രീനാഥ്, അനിൽ പനച്ചൂരാൻ, രാജൻ പി ദേവ് ,നരേന്ദ്ര പ്രസാദ് ,രതീഷ് അതുപോലെ എടുത്തു പറയേണ്ട രണ്ടു കലാകാരന്മാരും ഉണ്ട് കല്ഭവന്മണിയും മുരളിയും. മണിയുടെ കാര്യങ്ങൾ ആലോചിക്കുമ്പോൾ എനിക്ക് ഒരുപാടു സങ്കടം തോന്നാറുണ്ട്, നടന്റെ അവസാന നാളുകളിൽ കണ്ടാൽ മനസിലാകില്ലായിരുന്നു,അത്രക്ക് മദ്യത്തിന് അടിമ ആയി പോയിരുന്നു, അതുപോലെ ആണ് മുരളിയും. നടന്മാർ കുറച്ചു ഒന്ന് അച്ചടക്കം നടത്തിയാൽ ജീവൻ നിലനിർത്തിക്കൊണ്ടു പോകാം സംവിധായകൻ പറയുന്നു.