മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന താരമാണ് ശരണ്യ മോഹൻ, നിരവധി സിനിമകളിൽ താരം വേഷം ചെയ്തു, ശരണ്യ ചെയ്ത സിനിമകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അടുത്ത കാലത്തായി സിമ്പുവിനെ ശരണ്യ ഡാൻസ് പഠിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു, ഇപ്പോൾ തന്നെ ഡാൻസ് പഠിപ്പിച്ചതിനു ശരണ്യക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് സിമ്പു, ഭർത്താവ് അരവിന്ദാണ് ഇൻസ്റ്റഗ്രാമിൽ   ഈ സന്തോഷം പങ്കു വച്ചത്. സിമ്പു നൽകിയ സാരിയിൽ അതിമനോഹരി ആയിട്ടാണ് ശരണ്യ എത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയത്.

താരത്തിന്റെ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. വല്ലപ്പോഴും മാത്രമെ താരം ഫോട്ടോഷൂട്ടുകള്‍ സംഘടിപ്പിക്കാറുണ്ട്. പുതിയ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. താരം പുതിയതായി മകള്‍ക്കൊപ്പമുള്ള ചിത്രവും അടുത്തിടെ പങ്കുവച്ചിരുന്നു. ബാലനടിയായി ആണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ നിന്ന് നല്ല അവസരങ്ങള്‍ താരത്തെ തേടി എത്തുകയായിരുന്നു.

തമിഴിലെ ഒരു നാള്‍ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് താരം വിവാഹിതയാകുന്നത്.  വിവാഹശേഷം സിനിമയിൽ നിന്നും താരം മാറി നിൽക്കുകയാണ്, എന്നാലും തന്റെ വിശേഷങ്ങൾ എല്ലാം ശരണ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബിഗ് ബോസ് സീസൺ ത്രീ യുമായി ബന്ധപ്പെട്ട നിരവധി നിരൂപകങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി ഭർത്താവ് അരവിന്ദും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.