മലയാളികളുടെ പ്രിയങ്കരിയായ നടി ഷീല നിരവധി ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ഇപ്പോൾ ‘അനുരാഗം’ എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ താരം കരിയറിൽ ചില നടികൾ എന്തുകൊണ്ട് ബ്രേക്ക് എടുക്കുന്നു എന്നുള്ളതിന് ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. നടൻ മാർ ആദ്യം തന്നെ കരിയറിൽ തിളങ്ങി നിന്നാൽ അവർ ഒരു ബ്രേക്ക് എടുക്കുന്നില്ല ഷീല പറയുന്നു.

മോഹൻലാൽ,മമ്മൂട്ടി എന്നിവർ ഒരുപാടു നാളുകൾ ശേഷമാണ് സൂപ്പർസ്റ്റാർ എന്നുള്ള പേരെടുത്തത് അവർക്കു ശേഷം എത്രയോ നടികൾ എത്തി, എന്നാൽ അവരെല്ലാം തങ്ങളുടെ കരിയറിൽ ബ്രേക്ക് എടുത്തു, കാരണം അവർ സ്ത്രീകൾ ആണ്, അവർക്കു വിവാഹം ,കുട്ടികൾ എല്ലാം ചുമതലകളും ഉണ്ട്. ഫിസിക്കൽ ആയി സ്ത്രീകളും പുരുഷന്മാരും തമ്മിൽ വത്യാസം ഉണ്ട് ഷീല പറയുന്നു.

സ്ത്രീകൾ പ്രസവിക്കണം, കൊച്ചിന് പാല് നൽകണം, അവരുടെ കുടുംബ കാര്യങ്ങൾ എല്ലാം നോക്കണം അതൊന്നും പുരുഷന്മാർക്കില്ലല്ലോ. അവർ ഒരുപാടു നാൾ കഷ്ട്ടപെട്ടു ഉണ്ടാക്കിയതാണ് ഇപ്പോൾ ഒരു സൂപ്പർസ്റ്റാർ പദവിയിൽ എത്തിനിൽക്കുന്നത്. പിന്നെ അവരുടെ ഭാഗ്യവും, അതുണ്ടായിട്ടാണല്ലോ അവരുടെ സിനിമകൾ ചിലത് വിജയിക്കുന്നത്, അവരുടെ കൂടെ അഭിനയിച്ച നടിമാരുടെ ഒരു ലിസ്റ്റ് നോക്കിയാൽ തന്നെ മനസിലാകും ഷീല പറയുന്നു .