മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ‘സ്വാന്തനം. ഇതിലെ ശിവൻ  എന്ന കഥാപാത്രം അവതരിപ്പിക്കുന്ന സജിനെ  പ്രേഷകർക്കെല്ലാം വളരെ ഇഷ്ട്ടം ആണ്. പ്ലസ് ടു  എന്ന ചിത്രത്തിന് ശേഷമാണ് സജിൻ സ്വാന്തനത്തിൽ അഭിനയിക്കാൻ എത്തിയത്. ഇത് തന്റെ കരിയർ ഉയർത്തിയ ഒരു പരമ്പര തന്നെയാണെന്നും താരം പറയുന്നു. നടി ഷഫ്നയാണ് സജിൻ വിവാഹം കഴിച്ചിരിക്കുന്നത്. പ്ലസ് ടൂ എന്ന ചിത്രത്തിൽ നായിക ആയി എത്തിയത് ഷഫ്‌ന ആയിരുന്നു.

ആ ചിത്രം മുതൽ ആണ് ഇരുവരും പരിചയത്തിലാകുന്നതും, പ്രണയത്തിലാകുന്നതും ഒപ്പം വിവാഹിതരാകുന്നതും. സജിൻ ശരിക്കും ഒരു മോഹൻലാൽ ഫാൻ ആണ്, മോഹൻലാൽ സിനിമയായ ഭഗവാൻ എന്ന ചിത്രം സുഹൃത്തുക്കളുമായി കാണാൻ പോയി അവിടെ വെച്ചാണ് ഷഫ്നയെ കാണുന്നത്, അന്ന് ഷഫ്‌ന ചെറിയ, ചെറിയ വേഷങ്ങൾ ചെയ്യുന്ന സമയം ആയിരുന്നു. പ്ലസ്‌ടു സിനിമയിൽ അഭിനയിക്കുന്ന സമയത്തു ഷഫ്നയെ പരിചയം മാത്രമേ  ഉള്ളു, സിനിമയുടെ അവസാനഭാഗമായ സമയത്താണ് തമ്മിൽ പ്രണയം ഉണ്ടായത് സജിൻ പറഞ്ഞു.

നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത് ,ആദ്യം ഷഫ്നയുടെ വീട്ടുകാർ ഈ വിവാഹത്തിന് സമ്മതമല്ലായിരുന്നു, അവരുടെ സമ്മതം ഇല്ലാതെ ആണ് ഈ വിവാഹം നടന്നത്, പിന്നീട്  അവരുടെ പിണക്കം മാറി  ഒന്നാകുകയും ചെയ്യ്തു. ഇപ്പോൾ നിരന്തരം ആളുകളുടെ ചോദ്യം വിശേഷം ഒന്നുമില്ലേ എന്നാണ്, അത് വിഷമം ഉണ്ടാക്കാറുണ്ട് സജിൻ പറയുന്നു. തന്റെ കരിയർ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു സ്വാന്തനം എന്ന പരമ്പര സജിൻ പറയുന്നു.