ചെറുപ്പത്തിലേ ആരാകണം എന്ന ചോദ്യത്തിന് ഡോക്ടർ ടീച്ചർ നടൻ നടി എന്നീ പല ഉത്തരങ്ങളും നമുക്ക് കാണും. എന്നാൽ ആ ഉത്തരങ്ങൾക്ക്  എല്ലാം പിന്നിൽ ആ ഒരു ജോലിയിലേക്ക് നമ്മളെ ആകർഷിച്ച ഒരാൾ എന്തായാലും കാണും അല്ലെ? അങ്ങനെയുള്ള ആ വ്യക്തി തന്നെ നേരിട്ട് കണ്ട നിങ്ങളുടെ പ്രയത്നങ്ങളെ അഭിനന്ദിച്ചാലോ എന്ത് സന്തോഷമായിരിക്കും.

അങ്ങനെ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ശിവാങ്കി. തനിക്ക് ഒരു ഗായിക ആയി അറിയപ്പെടാൻ ആഗ്രഹിച്ച കാലം മുതൽ തന്നെ സ്വാധീനിച്ച ഒരു ഗായിക ആണ് ശ്രേയ ഘോഷാൽ. ആ ഗായിക തന്നെ തന്റെ പാട്ടിനെയും തന്റെ എനർജിയേയും അഭിനന്ദിച്ചിരിക്കുകയാണ്. എത്രത്തോളം സന്തോഷം ആയെന്ന് ശിവാങ്കിയുടെ  മുഖം കാണുമ്പോൾ മനസ്സിലാകുന്നുണ്ട് എന്നാണ് വീഡിയോയുടെ താഴെ വന്ന കമന്റുകൾ മുഴുവൻ.

ശിവാങ്കി സ്റ്റാർ വിജയ് എന്ന ചാനലിലെ  സൂപ്പർ സിങ്ങർ 7 റിയാലിറ്റി ഷോയിലൂടെ ആണ് വന്നതെങ്കിലും  അതെ ചാനലിലെ കുക്ക് വിത്ത് കോമാളിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം ശിവ കാർത്തികേയൻ നായകനായ ഡോൺ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.