മലയാള സിനിമയിലെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് നവ്യാനായർ. തന്റെ ആദ്യ സിനിമ തന്നെ ദിലീപ് നായകനായ ‘ഇഷ്ട്ടം’ആയിരുന്നു. അതുകൊണ്ടു തന്നേ നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരൻ ആണെന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപോയി. തൻ റെ ആദ്യ സിനിമയായ ‘ഇഷ്ട്ട’ത്തിൽ തന്നെ ആദ്യം തെരഞ്ഞെടുത്തത് ദിലീപും, മഞ്ജുവാര്യരും ചേർന്നാണ്. ആ സ്ഥാനത്തു ആരായാലും ഞട്ടൽ സംഭവിക്കും താരം പറയുന്നു.

ശെരിക്കും ആ വാർത്ത കേട്ട് എനിക്ക് ഞെട്ടൽ ഉണ്ടായി. ഞാന്‍ ഏറെ ബഹുമാനിക്കുന്ന നടനാണ് ദിലീപേട്ടന്‍. എന്റെ ആദ്യത്തെ ചിത്രത്തിലെ നായകനായിരുന്നു. അദ്ദേഹവും മഞ്ജു ചേച്ചിയും ചേര്‍ന്ന് തെരഞ്ഞെടുത്തത് കൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. സിബി അങ്കിള്‍ എന്നെ കൊണ്ട് മോണോ ആക്ട് ചെയ്യിപ്പിച്ച് അതിന്റെ വീഡിയോ അവര്‍ക്ക് അയച്ചു കൊടുത്തു.റിപ്പോർട്ടർ ടി വി യുമായുള്ള അഭിമുഖ്ത്തിൽ ആണ് നവ്യ ഇത് വെളിപ്പെടുത്തിയത്.

അവര്‍ രണ്ടുപേരും ഓക്കേ പറഞ്ഞത് കൊണ്ടാണ് എനിക്ക് അങ്ങനെ ഒരു ജന്മം കിട്ടിയത്. എന്റെ സ്ഥാനത്ത് ആരായാലും അത് ഞെട്ടല്‍ ഉണ്ടാക്കും. എന്നാല്‍ ദിലീപുമായി സംസാരിച്ചിട്ടില്ല. ഞാനും ഒരു കുടുംബസ്ത്രീയാണ്. ആവശ്യമില്ലാത്ത പ്രശ്‌നങ്ങളിലേക്ക് കടക്കാന്‍ പറ്റില്ല നവ്യ കൂട്ടിച്ചേര്‍ത്തു.