നവാസുദ്ദീന്‍ സിദ്ദിഖി, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വെബ്‌സീരീസാണ് സേക്രഡ് ഗെയിംസ്. നെറ്റ്ഫ്ളിക്സിലെ ആദ്യ ഇന്ത്യന്‍ വെബ് സീരീസ് കൂടിയാണ് സേക്രഡ് ഗെയിംസ്. വലിയ വിജയമായിരുന്നു ഈ വെബ്‌സീരീസിന്. കുക്കു എന്ന് ട്രാന്‍സ്ജന്‍ഡര്‍ കഥാപാത്രത്തെ ആണ് കുബ്ര സെയ്ത് സീരീസില്‍ അവതരിപ്പിച്ചത്. ഇവരുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖി അവതരിപ്പിച്ച ഗണേഷ് എന്ന കഥാപാത്രവുമായി ഇവരുടെ കഥാപാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ മാനസികാവസ്ഥയെ കുറിച്ച് കുബ്ര മനസ് തുറന്നിരിക്കുകയാണ്.

കുബ്രസെയ്തിന്റെ വാക്കുകള്‍– അനുരാഗ് കശ്യപ് ആയിരുന്നു ഈ രംഗം ചിത്രീകരിച്ചത്. ഏഴുതവണ ആയിട്ടായിരുന്നു ഈ രംഗങ്ങള്‍ വീണ്ടും വീണ്ടും എടുത്തത്. പല ആംഗിളില്‍ നിന്നും ചിത്രീകരിക്കുന്നതിന് വേണ്ടി ആയിരുന്നു അത്. ചിത്രീകരണം കഴിഞ്ഞപ്പോഴേക്കും താനാകെ തളര്‍ന്നു പോയി എന്നും കരയുകയായിരുന്നു.
”ആദ്യം ഒരു പ്രാവശ്യം ടേക് എടുത്തു. ശേഷം അദ്ദേഹം അടുത്തുവന്ന് പെട്ടെന്നുതന്നെ ഒന്നുകൂടി എടുക്കണം എന്നു പറഞ്ഞു. അത് എടുത്തു കഴിഞ്ഞപ്പോള്‍ വീണ്ടും അടുത്തുവന്നു ഒന്നുകൂടി എടുക്കണം എന്നു പറഞ്ഞു. അങ്ങനെ മൂന്നു തവണ ചെയ്തുകഴിഞ്ഞപ്പോള്‍ ക്യാമറ നവാസിന് നേരെ തിരിച്ചു. പിന്നെ വേറെ എന്തോ ചെയ്തു. അങ്ങനെ മൊത്തം ഏഴു തവണ ചെയ്തു. അപ്പോഴേക്കും ഞാന്‍ തളര്‍ന്നു പോയിരുന്നു. ഞാന്‍ വൈകാരികമായി പെരുമാറുന്ന വ്യക്തിയാണ്. അദ്ദേഹം എന്റെ അടുത്ത് വന്നു, നന്ദി പുറത്തു വെച്ച് കാണാം എന്നു പറഞ്ഞു. അപ്പോഴാണ് രംഗം കഴിഞ്ഞു എന്ന് എനിക്ക് ബോധ്യമായത്. ”ഞാന്‍ നിലത്തു കരഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു. അപ്പോള്‍ നവാസ് അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു നിങ്ങള്‍ പോകുന്നതായിരിക്കും നല്ലത്. എനിക്ക് കുറച്ച് രംഗങ്ങള്‍ കൂടി ബാക്കിയുണ്ട്”