കഴിഞ്ഞ ദിവസം ആണ് കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ നായാട്ട് ചിത്രം പുറത്തിറങ്ങിയത്. വളരെ മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ആയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാർട്ടിൻ പ്രാക്കാട്ട് ആണ്. ഇപ്പോൾ ചിത്രം കണ്ടതിന് ശേഷം തന്റെ റിവ്യൂ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ശ്വേതാ മേനോൻ. ഫേസ്ബുക്ക് പേജ് വഴിയാണ് ശ്വേതാ റിവ്യൂ കുറിച്ചിരിക്കുന്നത്. കുറിപ്പ് വായിക്കം,

‘ഇന്നലെ നെറ്റ്ഫ്‌ലിക്‌സിലൂടെ നായാട്ട് കണ്ടു, ആ ചിത്രം എന്നെ എന്റെ സീറ്റിൽ തന്നെ പിടിച്ചിരുത്തി എന്നതാണ് സത്യം. വെളുപ്പിനെ 2.30 ആയി ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍. ഒരു സ്ഥലത്തു പോലും എനിക്ക് ലാഗ് ഫീല്‍ ചെയ്തില്ല. തുടക്കം മുതല്‍ അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടുള്ള നല്ല വിശ്വസനീയമായ സ്റ്റോറിയുള്ള ഒരു വേറെ ലെവല്‍ പടം. എല്ലാ അഭിനേതാക്കളും മികച്ച രീതിയില്‍ തന്നെ അഭിനയിച്ചു. ചാക്കോച്ചനെയോ നിമിഷയേയോ ജോജുവിനെയോ അവരുടെ സ്റ്റാര്‍ഡമോ ഒന്നും കാണാന്‍ സാധിക്കില്ല. അതാത് കഥാപാത്രങ്ങളെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. മികച്ച പ്രകടനം തന്നെ. ചാര്‍ളിയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് നായാട്ട്, പക്ഷേ ഇക്കുറി മറ്റൊരു തരം സിനിമ തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്, അദ്ദേഹം ശരിക്കും എല്ലാരേയും അവസാനം വരെ മുള്‍മുനയില്‍ നിര്‍ത്തിയെന്ന് പറയാം.

മികച്ച ഒരു കാര്യം തന്നെ മാര്‍ട്ടിന്‍. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് നായാട്ടിന്റെ ക്ലൈമാക്‌സ് ആയിരുന്നു. ക്ലൈമാക്‌സ് എന്നെ ശരിക്കും വേട്ടയാടി. ഒരു ട്രാന്‍സ് അവസ്ഥയില്‍ എന്നെ എത്തിച്ചു. രാത്രി ഉറക്കം പോലും കിട്ടിയില്ല. മൊത്തത്തില്‍ എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് നായാട്ട്. ഗ്രേറ്റ് ജോബ് ടീം നായാട്ട്’. എന്നാണ് ശ്വേതാ മേനോൻ കുറിച്ചിരിക്കുന്നത്.