അർബുദ രോഗത്തെ വെല്ലുവിളിച്ചു കൊണ്ട് ആർ സി സി യിൽ നിന്നും ആംബുലസിൽ എത്തി പരീക്ഷ എഴുതി.സിന്ദാർത്‌ നേടിയത് ഫുൾ എ പ്ലസ് ആണ്.കാവും ഭാഗം ദേവസം ബോർഡ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് സിദ്ധാർഥ്.സിദ്ധാർഥ് പഠിച്ചത് തിരുവല്ലയിൽ ആയിരുന്നെങ്കിലും തിരുവന്തപുരം ആർ സി സി യിൽ ആയിരുന്നു ചികിത്സ.

പരീക്ഷ എഴുതാനായി സർക്കാരിൽ നിന്നും സ്പെഷ്യൽ അനുമതി നേടിയിരുന്നു.കഴിഞ്ഞ ജനുവരിയിൽ ആണ് സിദ്ധാർഥ് ആർ സി സി യിൽ ചികിത്സ തുടങ്ങിയത്.കഴിഞ്ഞ ക്രിസ്തുമസ് പരീക്ഷയ്ക് എല്ലാ വിഷയത്തിന് എ പ്ലസ് ഉണ്ടായിരുന്നു എങ്കിലും തന്നെ അർബുദ രോഗം തേടിയെത്തിയത് ആ നിമിഷം ആയിരുന്നു.

നിനക്കു ഇനി തുടർന്ന് പഠിക്കാൻ കഴിയില്ല അടുത്ത വര്ഷം പരീക്ഷ എഴുതാം എന്നൊക്കെ പറഞ്ഞു എങ്കിലും സിദ്ധാർഥ് തൻ്റെ ആത്മ ധൈര്യം പിടിവിട്ടില്ല.എല്ലാ പ്രെതിസന്ധികളെയും മറികടന്നു സിദ്ധാർഥ് പരീക്ഷ എഴുതി.എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്‌തു.ഇപ്പോൾ തന്നെ ചികിത്സയ്ക്കു 22 ലക്ഷം രൂപയോളം ആയി.ഇത് അറിഞ്ഞു മറ്റുള്ളവർ സഹായിക്കുന്നു ഉണ്ട്.