കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടു വിവാദത്തിൽ പെട്ടിരിക്കുകയാണ് ജനപ്രിയ പരുപാടിയായ ‘സ്റ്റാർ മാജിക് ‘.കഴിഞ്ഞദിവസം നടി  മുക്തയും മകളും പരുപാടിയിൽ അതിഥിയായി എത്തിയിരുന്നു.ഈ പരിപാടിയിൽ മുക്ത സ്ത്രീ വിരുദ്ധ പരാമർശം നടത്തി എന്നാണ് പരാതി .നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ നടിക്കും പ രുപാടിക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നത് .ഇപ്പോൾ   മുക്തയ്ക്ക് എതിരെ വനിത കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും തുറന്ന കത്തിലൂടെ പരാതിയും അയച്ചിട്ടുണ്ട്  .സംവിധായകന്‍ ജിയോ ബേബിയടക്കം ഈ തുറന്ന കത്ത് പങ്കുവെക്കുകയും ചെയ്തു .

‘പെൺകുട്ടികൾ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യണം ,കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റ് അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണ് ,മകൾ വേറെ വീട്ടിൽ കേറി ചെല്ലേണ്ടതാണ് അതിനാൽ പണികൾ എല്ലാം പഠിച്ചിരിക്കണം’ എന്നുമാണ് പരുപാടിയിൽ മുക്ത പറഞ്ഞത് .മുക്തയുടെ ഈ മറുപടി വൻ കരഘോഷത്തോടെയാണ് മറ്റ് മത്സരാർത്ഥികൾ സ്വീകരിച്ചതും .ഇതിനെതിരെയാണ് എപ്പോൾ സോഷ്യൽ മീഡിയ രംഗത്തെത്തിയത് .

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതി കത്തിൽ പറയുന്നുണ്ട്പ റയുന്നു.ലക്ഷക്കണക്കിനാളുകള്‍ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാന്‍ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉള്‍പ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതും.

സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്.എന്നും കത്തിൽ പറയുന്നു . ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കത്തിൽ പറയുന്നുണ്ട്  .