സോഷ്യൽ മീഡിയിൽ മിക്കപോളും  വൻ വിവാദത്തിൽ ആകപ്പെടാറുള്ള ഗായിക ആണ് അഭയ ഹിരൺ മയി. ഇപ്പോൾ തനിക്കെതിരെയുള്ള സദചാരവാദികൾക്കെതിരെ തുറന്നടിക്കുകയാണ് ഗായിക. സദാചാരികളെ ബാധിക്കുന്ന കാര്യമല്ല എന്റെ വസ്ത്രത്തിന് കുറിച്ച്. ഞാൻ ഏതു വസ്ത്രം ഇടണമെന്ന് ഞാൻ മാത്രം അറിഞ്ഞാൽ മതി. എന്റെ ഇഷ്ടത്തെ ചോദ്യം ചെയ്യാൻ നിങ്ങളെക്കെന്താ അഭയ ചോദിക്കുന്നു. എന്റെ ഉടുപ്പിന്റെ നീളത്തെ കുറിച്ച് നിങൾ എന്തിനു വ്യാകുലപെടുന്നു.

എന്റെ വസ്ത്രത്തിന്റെ അളവിനെ കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യമില്ല, തനിക്കു ബോധമുള്ള സമയം മുതൽ താൻ ഷോർട് ധരിക്കാറുണ്ട്. അന്ന് ചുറ്റുമുള്ളവർ ആണ് കുറ്റം പറഞ്ഞിട്ടുണ്ടങ്കിൽ ഇപ്പോൾ ഒരു ജനസമൂഹം ആണ് കുറ്റം പറയാൻ. ഒ രു സാരി ധരിച്ചാല്‍ അതിലും പ്രശ്‌നം കണ്ടെത്താന്‍ കഴിവുള്ളവരുണ്ടെന്നും അതിനാല്‍ ആകെ ചെയ്യാന്‍ പറ്റുന്നത്, ഇതൊന്നും ശ്രദ്ധിക്കാതെ ഇഷ്ടമുള്ള ജീവിതം ജീവിക്കുക എന്നതാണെന്നും അഭയ പറയുന്നു.


ഈയ്യടുത്തായിരുന്നു അഭയയുടെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മറിയത്. ഇതിന് പിന്നാലെ താരത്തോട് അശ്ലീല ചോദ്യങ്ങളുമായി നിരവധി പേര്‍ എത്തിയിരുന്നു. ശരീരം കാണിക്കാനാണോ വര്‍ക്കൗട്ട് ചെയ്യാനാണോ ജിമ്മില്‍ വരുന്നതെന്നായിരുന്നു, അതിനും ഗായിക മറുപടി പറഞ്ഞിരുന്നു. എന്നാല്‍ ഇതൊക്കെ ചോദ്യം ചെയ്യാനുള്ള അവകാശം ഇവര്‍ക്കെവിടുന്നു കിട്ടി എന്നറിയില്ലെന്നും അഭയ പറയുന്നു.ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ സ്ത്രീക്കു മാത്രം പ്രശ്‌നം വരുന്ന രീതിയാണ് ഇവിടെ എന്നും അഭയ അഭിപ്രായപ്പെടുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ ആണുങ്ങള്‍ ഗന്ധര്‍വന്മാരോണോ എന്നൊക്കെ ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു