കോമഡി സ്‌കിറ്റുകൾ അവതരിപ്പിച്ചാണ് സൂരജ് തേലക്കാടിനെ പ്രേക്ഷകർക്ക്‌ പരിചിതനാകുന്നത് എങ്കിലും ബിഗ് ബോസിലൂടെ ആണ് കൂടുതൽ പ്രേഷകരുടെ പ്രിയങ്കരനായി തീർന്നത്. ഇപ്പോൾ താരം ഒരു സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ്. തന്റെ ആരാധകർ കൂടുതൽ ആഗ്രഹിച്ചതും തന്റെ  വിവാഹവാർത്ത ആയിരുന്നു എന്നും താരം പറയുന്നുണ്ട്,അലീന പടിക്കൽ അവതാരകയായി എത്തുന്ന ഡേ വിത്ത് സ്റാർ ഷോയിലാണ് സസ്പെൻസ് പോലെ താരം ഈ കാര്യം തുറന്നുപറയുന്നത്.

ആ വീഡിയോയിൽ ഒരു സ്‍പെൻസ് ഇട്ടിട്ടാണ് അലീന തന്റെ വീട്ടുകാരെയും, സ്കൂളും, തന്റെ വ്യക്തിപരമായ കാര്യങ്ങളും പറയുന്നതും. അതിൽ തന്റെ ഗേൾ ഫ്രണ്ടിനെ കാണാൻ പോകണം എന്ന് അലീന പറയുമ്പോൾ സൂരജ് പറയുന്നുമുണ്ട് ആ ഗേൾ ഫ്രണ്ടിനെ താമസിക്കാതെ കാണാം എന്ന്. അതുപോലെ തനിക്കു ഒരു ഗേൾ ഫ്രണ്ട് ഉണ്ട് ഉടൻ ഒരു സന്തോഷ വാർത്ത ഉണ്ടാകുമെന്നും താരം പറയുന്നു.


പിന്നീട് അലീനയുമായി താരം തന്റെ നാട്ടിൽ എത്തുകയും അവിടെ തന്റെ കുടുംബത്തെയും, നാട്ടുകാരെയും കാണുകയും ചെയ്യ്തു, ഒരുപാടു സുഹൃത്തുക്കൾ സൂരജിനെ ഉണ്ട് അവരും നല്ലതു മാത്രം ആണ് സൂരജിനെ കുറിച്ച് പറഞ്ഞത്, തന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം ആയിരുന്നു ഒരു ബൈക്കെ വാങ്ങിക്കുക എന്നത് എന്നാൽ തന്റെ പോരായ്മ വെച്ച് അതിനു സാധിക്കില്ല എന്ന് കണ്ടു താരം ഒരു  ഓട്ടോമാറ്റിക്കൽ കാർ വാങ്ങിച്ച വിവരവും ആരാധകരുമായി പങ്കുവെച്ചിരുന്നു, ഇപ്പോൾ ചില സിനിമകളുടെ അഭിനയ തിരക്കിലാണ് താരം.