തെന്നിന്ത്യയിലെ സൂപർ ഹിറ്റ് നായകന്മാരിൽ ഒരാളാണ് സൂര്യ. എതര്‍ക്കും തുനിന്തവന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കായി കൊച്ചിയിൽ എത്തിയിരുന്നു താരം ആര്യ രാജേന്ദ്രനെയും, ഷൈലജ ടീച്ചറിനെയും പ്രശംസിച്ചു. ഇരുവരും സ്ത്രീ ശക്തികളുടെ പ്രതീകം. കൂടാതെ ഷൈലജ ടീച്ചർ നല്ലൊരു സൂപർ സ്റ്റാറും കൂടിയാണന്നും താരം പറഞ്ഞു. ആര്യ രാജേന്ദ്രനും,ഷൈലജ ടീച്ചറും സ്ത്രീകൾക്ക് ഒരു മാതൃക. ഇരുവരും സ്ത്രീകൾക്ക് ഒരു വലിയ പാത തുറന്നിരിക്കുകയാണ്. സ്ത്രീകളെ കൊണ്ട് എന്തും സാധിക്കുമെന്നും ഇരുവരും അവരുടെ പ്രവർത്തികൾ കൊണ്ട് തെളിയിച്ചു.

കേരളത്തിലെ ജെനങ്ങളും ഇരുവരയും പിന്തുണക്കുന്നുണ്ട്. മറ്റുള്ളവർക്ക് നിങ്ങൾ നല്ലൊരു വഴികാട്ടിയാണ്. സിനിയിൽ ആയാലും, സമൂഹത്തിൽ ആയാലും നിങ്ങൾ ഒരു പടി മുന്നിലാണ്. കേരളത്തിലെ കുട്ടികൾ മലർ ടീച്ചറിനെ ആണ് ഇഷ്ട്ടം എന്ന് പറഞ്ഞാൽ എനിക്ക് കൂടുതൽ ഇഷ്ട്ടം ഷൈലജ ടീച്ചറിനെ എന് പറയുമെന്ന് സൂര്യ പറയുന്നു.ജയ് ഭീം കണ്ടിട്ട് ശൈലജ ടീച്ചര്‍ വിളിച്ചിരുന്നു. സിനിമയുടെ ടീമിനെ അഭിനന്ദിച്ചു. സൂപ്പര്‍ സ്റ്റാറിനെ പോലെ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് ശൈലജ ടീച്ചര്‍.

കൂടാതെ സൂര്യ നായകനായ എതർക്കും തുനിന്തവൻ തമിഴിനെ പുറമെ തെലുങ്ക് ,ഹിന്ദി, കന്നഡ എന്നി ഭാഷകളിലും തീയിട്ടറുകളിലും എത്തും.ഈ ചിത്രം സൂര്യയുടെ നാല്പതാമത്തെ ചിത്രവും കൂടിയാണ് എതർക്കും തുനിന്തവൻ. പാണ്ടി രാജിന്റെ സംവിധാനത്തിൽ എത്തുന്നു ചിത്രം ഇന്ന് തീയിട്ടറുകളിൽ റിലീസിനെത്തുന്നത്.