ഇന്ത്യ കണ്ട മികച്ച അഭിനേത്രികളിൽ ഒരാളായിരുന്നു ശ്രീദേവി. നാലാം വയസ്സിൽ ബാലതാരമായി അഭിനയ ജീവിതമാരംഭിച്ച ശ്രീദേവി തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്. തമിഴ്നാട്ടിൽ ജനിച്ച് വളർന്ന ശ്രീദേവി തമിഴകത്ത് മാത്രം ഒതുങ്ങി നിൽക്കാതെ രാജ്യാന്തരതലത്തിൽ ഉയർന്ന് അമിതാഭ് ബച്ചനെയും ഖാന്മാരുടെയും കപൂർമാരുടെയും തട്ടകങ്ങളിൽ കൊടുങ്കാറ്റ് ഉയർത്തുന്ന കാഴ്ചയാണ് സിനിമാപ്രേമികൾ കണ്ടത്. ഒരു നടിയുടെ പേരിൽ ഒരു സിനിമ വിജയിക്കുക എന്നത് അസാധ്യമായ കാര്യമാണ് എങ്കിൽ ബോളിവുഡിലെ ഈ കീഴ്‌വഴക്കങ്ങൾ ഒക്കെ ശ്രീദേവികയ്ക്ക് മറികടക്കുവാൻ സാധിച്ചു. തമിഴ് ചിത്രത്തിലൂടെയാണ് ബാലതാരമായി അഭിനയിക്കുന്നത്.


എൺപതുകളിലെ നായികാ വേഷങ്ങൾ വളരെയധികം ആളുകളെ പിടിച്ചിരുത്തി. മലയാളത്തിൽ പൂമ്പാറ്റ എന്ന ചിത്രത്തിൽ മികച്ച ബാല നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. 1975 ജൂലി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ രംഗപ്രവേശം നടത്തി. നാലുമണിപ്പൂക്കൾ, സത്യവാൻ സാവിത്രി, അംഗീകാരം എന്നിവ ഉൾപ്പെടെ 25 ലധികം ചിത്രങ്ങളിൽ ആണ് താരം വേഷം കൈകാര്യം ചെയ്തത്. ഏറ്റവും കൂടുതൽ താരം തിളങ്ങിയത് ഹിന്ദി ചിത്രങ്ങളിൽ ആയിരുന്നു. ബോളിവുഡിലെ ആദ്യ വനിത സൂപ്പർസ്റ്റാറായി വളർന്നു. വിവാഹാനന്തരം ഉള്ള തിരിച്ചുവരവിലെ ചിത്രമായ ഇംഗ്ലീഷ് വിഗ്ലീഷ് അടക്കമുള്ളവയും വളരെയധികം ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടുന്ന ആദ്യ കലാകാരി കൂടിയാണ് ശ്രീദേവി.


ശ്രീദേവിയുടെ ജീവിതം അൻപത്തി നാലാം വയസ്സിൽ അവസാനിക്കുമ്പോൾ അരനൂറ്റാണ്ട് നിറഞ്ഞുനിന്ന ആ അഭിനയമികവ് ലോകമൊട്ടാകെ പല തലമുറകളിലായി കോടിക്കണക്കിന് ആരാധകരെയാണ് സൃഷ്ടിച്ചെടുത്തത്. എഴുപതുകളിലും എൺപതുകളിലും ഇന്ത്യൻസിനിമയിലെ സൂപ്പർസ്റ്റാർ ആയിരുന്ന അവർ സൗന്ദര്യം നൃത്തവും അഭിനയവും ഒന്നുചേർന്ന് പ്രതിഭ തന്നെയായിരുന്നു. താരം ആദ്യമായി വിവാഹം കഴിക്കുന്നത് മിഥുൻ ചക്രവർത്തിയെ ആയിരുന്നു. രഹസ്യമായി നടന്ന ഈ വിവാഹ ബന്ധം വേർപിരിഞ്ഞതോടെയാണ് ബോണി കപൂറുമായി ശ്രീദേവി അടുപ്പത്തിൽ ആകുന്നത്. 1996 ലായിരുന്നു ശ്രീദേവി നിർമാതാവായ ബോണി കപൂറിനെ വിവാഹം കഴിക്കുന്നത്.മിഥുനുമായി അടുത്ത ബന്ധമുള്ള സമയത്തുപോലും സുഹൃത്തായ മോണയ്ക്കും ഭർത്താവ് ബോണി കപൂറിനും ഒപ്പമായിരുന്നു ശ്രീദേവി താമസിച്ചിരുന്നത്.


ബോണിയെ സ്വന്തം സഹോദരനെ പോലെയാണ് ശ്രീദേവി കണ്ടിരുന്നതെന്ന് ഒരിക്കൽ വ്യക്തമാക്കുകയുണ്ടായി. രക്ഷാബന്ധനോടനുബന്ധിച്ച് ബോണിയുടെ കൈൽ ശ്രീദേവി രാഖി കെട്ടിയത് പോലും വലിയ വാർത്തയായിരുന്നു. എന്നാൽ ഈ കാര്യങ്ങളൊക്കെ വളരെ പെട്ടെന്ന് മാറ്റിമറിച്ചുകൊണ്ട് ആയിരുന്നു ശ്രീദേവിയുമായുള്ള ബോണിയുടെ വിവാഹം നടക്കുന്നത്. ഒരു ക്ഷേത്രത്തിൽ വച്ച് വളരെ ലളിതമായിരുന്നു ബോണി കപൂറും ശ്രീദേവിയും ഒന്നിച്ചുള്ള വിവാഹം നടന്നത്.മോണയെ പോലെ തന്നെ ബോണിയുടെ മാതാവ് ആ ബന്ധം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഒരിക്കൽ മരുമകളായി കാണാൻ സാധിക്കില്ല എന്ന് പറഞ്ഞ് ശ്രീദേവിയുടെ മുഖത്ത് ബോണിയുടെ അമ്മ അടിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പിൽക്കാലത്ത് ശ്രീദേവിയെ മരുമകളായി അവർ അംഗീകരിക്കുകയായിരുന്നു.