മലയാള സിനിമാ ലോകത്തെ പ്രിയങ്കരിയായ നടി മോനിഷയുടെ ഓർമ്മകൾക്ക് 30  വയസ്സ്.ഇന്നും മലയാളികളുടെ മനസ്സിൽ മോനിഷയുടെ വിയോഗം നിലനിൽക്കുന്നുണ്ട്.കലാപരമായി പാട്ട്, നൃത്തം, അഭിനയം എന്നിങ്ങനെ എല്ലാ മേഖലകളിലും തനിക്കുള്ള കഴിവ് പ്രകടിപ്പിക്കാൻ മോനിഷക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.ഉർവ്വശി പട്ടം ആദ്യത്തെ സിനിമക്ക് തന്നെ ലഭിച്ച മോനിഷക്ക് ദേശീയ പുരസ്കാരവും ലഭിച്ചു.

എന്നാൽ ഡാൻസ് സ്ക്കൂൾ ആരംഭിക്കണം എന്ന് മോനിഷക്ക് ആഗ്രഹം ഉണ്ടായിരുന്നു.അധിപൻ, പെരുന്തച്ചൻ, ആര്യൻ,കമലദളം തുടങ്ങിയ സിനിമകളിലൂടെയാണ് പ്രേക്ഷകമനസ്സിൽ ഇടം തേടിയത്.എം.ടി വാസുദേവൻ നായർ ആണ് മോനിഷയെ മലയാള സിനിമയിലേക്ക് എത്തിക്കുന്നത്.മകളുടെ ഓർമ്മകളിൽ ജീവിക്കുകയാണ് ഇന്നും ‘അമ്മ. തന്റെ മകളുടെ ആഗ്രഹം അനുസരിച്ച നിർത്താവിദ്യാലവും ആരംഭിച്ചു.മകളുടെ ഓർമ്മ ദിനത്തിൽ നൽകിയ അഭിമുഖത്തിൽ മോനിഷയുടെ നൃത്ത അരങ്ങേറ്റവും മൃഗങ്ങളോടുള്ള സ്നേഹത്തെ കുറിച്ചൊക്കെ തുറന്നു പറയുകയുണ്ടായി അമ്മ ശ്രീദേവി.