തനിക്ക് പറയാനുള്ളത് യാതൊരു മടിയും കൂടാതെ വെട്ടിത്തുറന്ന് പറയുന്ന വളരെ വ്യത്യസ്തമായ ചിന്താഗതി കൊണ്ടും ശക്തമായ നിലപാടുകൾ പങ്കുവെച്ചും  നമ്മുടെ സോഷ്യൽ  മീഡിയയിൽ  ഏറെ ശ്രദ്ധേയ ആയ  പെണ്കുട്ടി ആണ്  ശ്രീലക്ഷ്മി അറക്കൽ. തന്റെ ചില വാക്കുകൾ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിഎത്തിക്കാറുണ്ട്. എന്നാൽ അതൊന്നും ശ്രീലക്ഷ്മി കാര്യം ആകാറില്ല.എന്നാൽ ഇപ്പോൾ  ബേസിൽ ജോസെഫിന്റെ  “ജയ ജയ ജയ ജയ ഹേ” എന്ന ചിത്രത്തിനെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച ഒരു കുറിപ്പാണ്  സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.

ചീത്തപ്പേര് കേട്ട് ഭയക്കാതെ അത് ഒരു അംഗീകാരമായി കണ്ടു സ്വന്തം അഭിപ്രായം അനുസരിച്ച് വിവേകപൂർവ്വം ജീവിക്കുക. ഇതുപോലെ ഒരുപാട് ചിന്തകൾ ഉണർത്തുന്ന ഒരു സിനിമ കേരളത്തിന് നൽകിയ സംവിധായകന് നന്ദി അറിയിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ. എല്ലാവരെയും പീഡിപ്പിച്ചു പേടിപ്പിച്ചു നടക്കാൻ എളുപ്പമാണ് എന്നാൽ കണ്ണ് എഴുതാൻ കുറച്ചു ധൈര്യവും  വേണം. ചിത്രത്തിൽ ബേസിൽ ജോസഫ് പറഞ്ഞ ഒരു കാര്യമുണ്ട്, പെണ്ണുങ്ങൾക്ക് ആണുങ്ങളില്ലാതെ ഒറ്റയ്ക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റും പക്ഷേ ആണുങ്ങൾക്ക് ജീവിക്കാൻ എപ്പോഴും ഒരു പെണ്ണ് വേണം, സന്തോഷത്തോടെ ജീവിക്കാൻ. എന്ന് ഒരു പ്രൗഡ് ഫെമിനിച്ചി എന്ന് കുറിച്ച് കൊണ്ട് ശ്രീലക്ഷ്മി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.ഇതാണ് ശ്രീലക്ഷ്മിയുടെ വാക്കുകൾ.