ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരു പോലെ തിളങ്ങിയിട്ടുള്ള താരങ്ങളിലൊരാളാണ് ശ്രുതിലക്ഷ്മി. അഭിനയവും നൃത്തവും തനിക്ക് ഒരുപോലെ വഴങ്ങും എന്ന് വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം തെളിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തനതായ ശൈലിയിൽ വസ്ത്രം ചെയ്യുന്ന ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവയൊക്കെയും വളരെ വലിയ പ്രാധാന്യം തന്നെ ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്. നിഴലുകൾ മുതൽ പൊക്കുവേയിൽ വരെ നിരവധി പരമ്പരകളിൽ താരം മിന്നും പ്രകടനം നടത്തി കഴിഞ്ഞിരിക്കുകയാണ്. അവയോരോന്നും മലയാളികൾ എന്നും ഓർത്തിരിക്കുകയും ചെയ്യുന്നു. ശ്രുതിയുടെ പാത പിന്തുടർന്ന് സഹോദരിയും അഭിനയ രംഗത്തേക്ക് കടന്നു വന്നിരുന്നു. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച താരം പിന്നീട് നായികാപ്രാധാന്യമുള്ള വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.


ഇപ്പോൾ താരം തൻറെ വിശേഷങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. താൻ ഒരു ബഹള പ്രിയ ആണെന്നാണ് ശ്രുതിലക്ഷ്മി സ്വയം വാദിക്കുന്നത്. നിശബ്ദയായിരിക്കാൻ തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നും ബഹളത്തിനിടയിൽ ജീവിക്കാനാണ് എന്നും ഇഷ്ടപ്പെടുന്നതെന്നും താരം വ്യക്തമാക്കുന്നു. പൊതുവേ സൈലൻറ് ആയ ആളാണ് ഭർത്താവ് എന്നും തന്റെ കൂടെ കൂടിയാണ് അദ്ദേഹവും സംസാരിക്കാൻ തുടങ്ങിയത് എന്നും താരം പറയുന്നു. വീട്ടിലുള്ളപ്പോൾ താൻ ഇടയ്ക്ക് ലുലുവിൽ ഒക്കെ പോയി തിരക്കിന്റെ ഭാഗമാകും ആയിരുന്നു എന്നും താരം വ്യക്തമാക്കുന്നു. വീട്ടിൽ തമാശ പറയാൻ ഇഷ്ടപ്പെടുന്ന തനിക്ക് പക്ഷേ അത് അഭിനയിച്ചു ഫലിപ്പിക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല എന്നാണ് ശ്രുതി വ്യക്തമാക്കുന്നത്.


നിഴലുകൾ എന്ന പരമ്പരയിലൂടെ ആയിരുന്നു ശ്രുതിയുടെ അഭിനയജീവിതം ആരംഭിക്കുന്നത്. ഇന്നും ആളുകൾ തന്നോട് ആ പരമ്പരയിലെ കഥാപാത്രത്തെ കുറിച്ചാണ് അധികവും ചോധിക്കാറ് ഉള്ളതെന്ന് താരം വ്യക്തമാക്കുന്നു. സിനിമയിൽ അഭിനയിക്കാൻ ആരംഭിച്ചപ്പോൾ ജയറാം പോലും തന്നോട് ആ സീരിയലിലെ ഡയലോഗ് ആയിരുന്നു പറഞ്ഞത് എന്ന് താരം വ്യക്തമാക്കുന്നു. തൻറെ എട്ടാം വയസ്സിൽ ആണ് നിഴലുകൾ എന്ന പരമ്പരയിൽ താരം അഭിനയിക്കുന്നത്. നല്ല ഉടുപ്പൊക്കെ ഇട്ടു മേക്കപ്പിടാം എന്നായിരുന്നു അന്ന് കരുതിയിരുന്നത് എന്നും എന്നാൽ ചെന്നപ്പോൾ തനിക്ക് കിട്ടിയ വേഷം വെള്ള പെറ്റിക്കോട്ടും അഴിച്ചിട്ട മുടിയും കണ്ണിനു ചുറ്റും കറുപ്പു ഒക്കെയായിരുന്നു. തനിക്ക് ചിന്തിക്കാൻപോലും കഴിയുന്നതിലും അധികം ആഴമുള്ള ആയിരുന്നു ആ കഥാപാത്രം എന്നും എങ്ങനെയാണ് അത് ചെയ്തതെന്ന് ഇന്നും ഓർക്കാൻ സാധിക്കുന്നില്ലെന്നും താരം വ്യക്തമാക്കുന്നു.


സംവിധായകൻ പറയുന്നത് അതുപോലെ ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നും താരം വ്യക്തമാക്കുന്നു. വിവാഹ ശേഷം ഒരു വർഷം കഴിഞ്ഞാണ് ശ്രുതിയെ തേടി സംസ്ഥാന അവാർഡ് എത്തുന്നത്. കെ കെ രാജീവ് സംവിധാനം ചെയ്ത പോക്കുവെയിൽ എന്ന പരമ്പരയിലെ അഭിനയത്തിനാണ് താരത്തിന് ഈ അവാർഡ് ലഭിക്കുന്നത്. കല്യാണം കഴിഞ്ഞ് പതിനഞ്ചാമത്തെ ദിവസം അഭിനയിക്കാൻ പോയത് വലിയ ഒരു ഭാഗ്യമായി ഞാൻ കാണുന്നു എന്നും താരം വ്യക്തമാക്കുന്നു. ഇപ്പോൾ താരം തൻറെ ആദ്യ പ്രണയത്തെപ്പറ്റി പറഞ്ഞിരിക്കുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. തനിക്ക് ആറാം ക്ലാസ് മുതൽ പ്രണയലേഖനങ്ങൾ കിട്ടിയിട്ടുണ്ടെന്നും ആദ്യമായി പ്രണയലേഖനം കിട്ടിയത് നാലാം ക്ലാസ്സിൽ ആണെന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. അന്ന് അത് വാങ്ങിയതിന് സിസ്റ്ററിന്റെ കൈൽ നിന്ന് ഒരുപാട് തല്ലി കിട്ടിയിട്ടുണ്ടെന്ന് സീരിയസ് റിലേഷൻഷിപ്പ് ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.