നടന്‍ സണ്ണിവെയ്നും ലുക്മാനും തമ്മില്‍ അടി എന്ന രീതിയില്‍ ഒരു വീഡിയോ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വ്യാപകമായി പ്രചരിച്ച വീഡിയോ സണ്ണി വെയ്ന്‍ ലുക്മാന്‍ ഇഷ്യൂ എന്ന പേറിലാണ് പ്രചരിച്ചത്. 36 സെക്കന്‍റോളമാണ് വീഡിയോയുടെ ടുറേഷൻ. അവ്യക്തമായ ഈ  വിഡിയോയിൽ ഇരുവരും തമ്മില്‍ ബഹളം വയ്ക്കുന്നതും തമ്മില്‍ തര്‍ക്കിക്കുന്നതും കാണിക്കുന്നുണ്ട്. റൂമില്‍ ഒപ്പമുള്ളവരെ ഇവരെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. ലുക്കു വേണ്ട, വേണ്ട എന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. വാടാ എന്ന് സണ്ണി വെയ്നും പറയുന്നുണ്ട്.

പ്രശ്നം ഉണ്ടാക്കരുത് എന്ന് പറഞ്ഞാണ് ആളുകള്‍ ഇരുവരെയും പിടിച്ചു മാറ്റുന്നത്.എന്നാല്‍ എതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനാണോ വീഡിയോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ഉയർന്നു. . ചില മാധ്യമങ്ങള്‍ ഈ വീഡിയോ പ്രമോഷന്‍റെ ഭാഗമാണെന്നും. എന്നാല്‍ ലുക്മാനും സണ്ണി വെയ്നും അഭിനയിക്കുന്ന ചിത്രത്തിന്‍റെ അണിയറക്കാരില്‍ നിന്നും വീഡിയോ പുറത്തുവരാനുള്ള സാഹചര്യം എന്തെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് ചെയ്യുകായും ചെയ്തു. എന്നാൽ ഈ വീഡിയോ ടർക്കിഷ് തർക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ  ഭാഗമായി ഉള്ളതായിരുന്നു എന്ന വിവരങ്ങൾ ആംപ്പ്പോൾ പുറത്തു വരുന്നത്. അടിപിടിയും തർക്കവും പ്രൊമോഷന്റെ ഭാഗമായിരുന്നുവെന്നും ചിത്രത്തിന് വേറിട്ടപബ്ലിസിറ്റി മാത്രമാണ് ഉദ്ദേശിച്ചതെന്നുമാണ് സണ്ണി വെയ്‌നും ലുക്മാൻ അവരാനും പറയുന്നത്. അതോടപ്പം വീഡിയോ ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സണ്ണി വെയ്‌നും ലുക്മാനും പറയുന്നുണ്ട്.