പ്രേക്ഷരുടെ പ്രിയതാരകുടുംബമാണ് സുകുമാരന്റേത്, കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിൽ സജീവമാണ്, സുകുമാരനും മല്ലികക്കും പിന്നാലെ മക്കളും സിനിമയിലേക്കെത്തി, കുടുംബത്തിലേക്ക് എത്തിയ മരുമക്കളും സിനിമ മേഖലയിൽ ആണിപ്പോൾ പ്രവർത്തിക്കുന്നത്, ഇപ്പോൾ പേരക്കുട്ടികളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്, പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്, നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.ക്യാമറയ്ക്ക് മുന്നില്‍ പൃഥ്വി തകര്‍ത്ത് അഭിനയിക്കുമ്പോള്‍ പിന്നണിയില്‍ സുപ്രിയയും സജീവമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലെ കാര്യങ്ങളുമായി സജീവമാണ് താരപത്‌നി. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമായിരുന്നു പൃഥ്വി സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന് വളരെ മികച്ച ,പ്രതികരണമാണ് ലഭിച്ചത്, മലയാളത്തിലെ ആദ്യ 200 കോടി ചിത്രവും ലൂസിഫർ ആയിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഇരുവരും, അതുകൊണ്ട് തന്നെ ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം മാലിദ്വീപിലെ യാത്രയുടെ ഒരു ഓര്‍മ്മചിത്രം പങ്കു വെച്ചിരിക്കുകയാണ് സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ.പൃഥ്വിക്കൊപ്പം മനോഹരമായ പൂക്കൾ കൊണ്ടുള്ള മാല അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് സുപ്രിയ പങ്കു വെച്ചിരിക്കുന്നത്. ‘ത്രോബാക് ഓൺ എ മണ്ടേ’ എന്ന ക്യാപ്ഷനോടൊപ്പമാണ് സുപ്രിയ ചിത്രം പങ്കു വെച്ചിരിക്കുന്നത്. പതിവ് പോലെ ആരാധകർ എല്ലാം ഈ ചിത്രവും ഏറ്റെടുത്തു കഴിഞ്ഞു. നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നിരിക്കുന്നതും. സിനിമ തിരക്കുകൾ ഒക്കെ ഒന്ന് തണുത്താൽ പൃഥ്വി കുടുംബത്തോടൊപ്പം യാത്രകൾ പോകാറുണ്ട്. വിദേശ യാത്രകൾ ആണ് കൂടുതലും പോകാറുള്ളത്. കോവിഡ് മൂലമാണ് ഇപ്പോൾ യാത്രകളുടെ എണ്ണം കുറഞ്ഞത്. 2011 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.