നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി സംസ്ഥാന  മോട്ടോർ വാഹന വകുപ്പ്, കഴിഞ്ഞ വർഷ0 നടൻ ഓടിച്ചിരുന്ന കാർ ഒരു ബൈക്ക് യാത്രികനെ ഇടിച്ചത് . ഈ കേസുമായി ബന്ധപ്പെട്ട്  ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് സുരാജ നെ നോട്ടീസ് നൽകിയിരുന്നു,മൂന്നു തവണയാണ് ഡിപ്പാർട്മെന്റ് സംഭവുമായി ബന്ധപ്പെട്ട താരത്തിന് നോട്ടീസ് നൽകിയത്. ഈ മൂന്നു തവണയും നോട്ടീസ് നടൻ  അവഗണിച്ചതോടെയാണ്ഇങ്ങനൊരു നടപടി മോട്ടോര് വാഹനവകുപ്പ് എടുക്കുന്നത്

ആർടി ഓഫീസിൽ നിന്നണ് സുരാജിന് നോട്ടീസ് നൽകിയിരുന്നത് .ആദ്യം റജിസ്ട്രേ‍ഡ് തപാലാണ് നോട്ടീസ്  അയച്ചത്. ഇത് കൈപ്പറ്റിയതിന്‍റെ രസീതും ലഭിച്ചു. എന്നാൽ മറുപടി വരാത്ത സാഹചര്യത്തിലാണ് ജോ. ആർടിഒ രണ്ട് വട്ടംകൂടി  വീണ്ടും നോട്ടീസ് അയച്ചത്.എന്നാൽ  സുരാജ് ഹാജരാകുന്നതിനോ മറുപടി നൽകുന്നതിനോ തയ്യാറായിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം ,

കഴിഞ്ഞ ജൂലായ് 29 ശനിയാഴ്ച രാത്രി 12 മണിയോടെ തമ്മനം,കാരണക്കോടം റോഡിൽ ഈ കേസിന് ആസ്‌പദമായ അപകടം നടന്നത്. സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു.  ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് പാലാരിവട്ടം പോലീസ്  കേസെടുക്കുകയും ചെയ്തിരുന്നു,