അഭിനേതാവ് എന്നതിലുപരി നല്ലൊരു അച്ഛനും, കുടുംബസ്ഥനും, മനുഷ്യ സ്നേഹിയും ഒക്കെയാണ് സുരേഷ് ഗോപി. ദുരിതത്തിൽ പെട്ട് പോകുന്നവർക്ക് ജാതിയോ മതമോ നോക്കാതെ സഹയിക്കുന്ന ഒരു വ്യ്കതിയാണ് അദ്ദേഹം. നിരവധി പേർക്കാണ് സുരേഷ് ഗോപി സഹായങ്ങൾ ചെയ്തിരിക്കുന്നത്, അദ്ദേഹത്തിന്റെ കാരുണ്യം മൂലം ജീവിക്കുന്ന നിരവധി പേരുണ്ട്, സുരേഷ് ഗോപിയെ മാത്രമല്ല താരത്തിന്റെ മകൻ ഗോകുൽ സുരേഷിനെയും മലയാളികൾക്ക് വളരെ പരിചിതമാണ്, നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയ ജീവിതത്തിന് ഒരു ഇടവേള നല്‍കി അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് സുരേഷ് ഗോപി. തമിഴരശന്‍, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി തന്റെ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ ഗംഭീരപ്രകടനമാണ് സുരേഷ് ഗോപി കാഴ്ച വച്ചത്

അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ മകളെക്കുറിച്ച് സുരേഷ്‌ഗോപി നിരവധി തവണ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ തന്റെ മകൾ പുനർജനിച്ചിട്ടുണ്ട് എന്നാണ് താൻ വിശ്വസിക്കുന്നത് എന്നാണ് താരം പറയുന്നത്, നഷ്ടമായ മകള്‍ ലക്ഷ്മിയുടെ പേരിലാണ് സുരേഷ് ഗോപി സഹായങ്ങള്‍ ചെയ്യുന്നത്. മകള്‍ ലോകത്ത് എവിടെയോ പുനര്‍ജനിച്ചിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലക്ഷ്മിയെക്കുറിച്ച് വാചാലനായുള്ള സുരേഷ് ഗോപിയുടെ അഭിമുഖങ്ങളെല്ലാം വൈറലായി മാറിയിരുന്നു. തന്റെ പ്രിയപ്പെട്ട മകളോടുള്ള അച്ഛന്റെ സ്നേഹവാത്സല്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.പൊതു പരിപാടി വഴിയും ടെലിവിഷനിലൂടെയും പ്രിയപ്പെട്ടവരിലൂടെയും എല്ലാമാണ് പലരും സഹായം ചോദിച്ചു കൊണ്ട് സുരേഷ് ഗോപിക്ക് അരികിലേക്ക് എത്തുന്നത്.

അർഹിക്കുന്നവർക്ക് സഹായം കിട്ടിക്കുന്ന ശീലം അദ്ദേഹം അതെ പോലെ തുടരുന്നുണ്ട്.ഞാൻ ചെയ്യാം എന്ന നടന്റെ പ്രഖ്യാപനം പല വേദിയിലും പ്രേക്ഷകർ കണ്ടതാണ്.മകളുടെ പേരിൽ ഉള്ള ട്രസ്റ്റ് വഴിയാണ് സുരേഷ് ഗോപി സഹായം എത്തിക്കുന്നത്.സുരേഷ് ഗോപി കാരണം ജീവിതം തന്നെ തിരികെ കിട്ടിയ സംഭവത്തെ കുറിച്ച് പറഞ്ഞു കൊണ്ട് ആരാധകർ എത്താറുണ്ട്.1992 ജൂൺ ആറിന് ആയിരിന്നു മകൾ ലക്ഷ്മിയുടെ അകാല വി,യോ,ഗം.ഭാര്യയെയും മകനെയും മകളെയും ഏല്പിച്ചു ആയിരുന്നു അന്ന് ലൊക്കേഷനിലേക്ക് പോയത് എന്നും പിന്നീട് മകൾ ഇല്ല എന്നുള്ള വാർത്തയാണ് തേടി എത്തിയത് എന്നും ഇന്ദ്രൻസ് തുന്നി തന്ന മഞ്ഞ ഷർട്ടിലാണ് മകളുടെ അ,ന്ത്യ വിശ്രമം എന്നും താരം പറഞ്ഞിരുന്നു.