അച്ഛനമ്മമാരുടെ സന്തോഷം ആഗ്രഹിക്കാത്ത ഏത് മക്കളാണ് ഉള്ളത്. ത്തിരിച്ചും അങ്ങനെ തന്നെയാണ് . മക്കളുടെ സന്തോഷമാണ് ഏറെക്കുറെ എല്ലാ മാതാപിതാക്കൾക്കും വലുത് . മാതാപിതാക്കളുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരിക, അവർക്കൊരു സർപ്രൈസ് കൊടുക്കുക ഇതൊക്കെയാണ് പല മക്കളും
ആഗ്രഹിക്കുന്ന കാര്യങ്ങൾ. വിദേശത്ത് നിന്നു നാട്ടിലേക്ക് വരുമ്പോൾ ഒരു സർപ്രൈസ് കൊടുത്ത് അവരെ ഞെട്ടിക്കാനും, ആ സന്തോഷം കാണാനും അവർക്ക് ഇഷ്ടവുമാണ്. സോഷ്യൽ മീഡിയിൽ ഒരുകാലത്തു ട്രെൻഡ് ആയിരുന്നു ഇത്തരം വിഡിയോകൾ . ഈ വിഡിയോകളൊക്കെയും തരംഗമാകാരും ഉണ്ട്. അങ്ങനെ ഒരു സൂചന പോലും കൊടുക്കാതെ നാട്ടിലേക്ക് വന്ന മകനെക്കണ്ട് കെട്ടിപ്പിടിച്ച് കരയുന്ന അമ്മയുടെയും അനുജത്തിയുടെയും വിഡിയോ സോഷ്യൽ മീഡിയയില വൈറലായി. എറണാകുളം ജില്ലയിലെ കോലഞ്ചേരി സ്വദേശിയായ ജ്യോതിസ് ആണ് വീട്ടുകാർക്ക് കണ്ണുനിറയിക്കുന്ന സർപ്രൈസ് കൊടുത്തത്.ഖത്തറിൽ ജോലി ചെയ്യുന്ന ജ്യോതിസ് ഒരു വർഷവും 8 മാസവും കഴിഞ്ഞാണ് വീട്ടിലേക്ക് വരുന്നത്. ലീവ് കിട്ടില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ലീവ് അപ്രൂവ് ആയ ഉടൻ നാട്ടിലേക്ക് തിരിച്ചു, ആരോടും പറയാനും നിന്നില്ല.നാട്ടിലെത്തി കൂട്ടുകാരനെയും കൂട്ടി അമ്മയെ കാണാനാണ് ആദ്യം പോയത്. കക്കാട്ടുപറ ഗവ: സ്കൂളിൽ താൽക്കാലിക പാചകക്കാരിയാണ് അമ്മ സുമ. ജോലിക്കിടെ അപ്രതീക്ഷിതമായി മകനെക്കണ്ട അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് കെട്ടിപ്പിടിക്കുകയായിരുന്നു. അമ്മയെക്കണ്ട സന്തോഷത്തിൽ ജ്യോതിസ്സിന്റെ കണ്ണും നിറഞ്ഞൊഴുകി.

 

അമ്മയെക്കണ്ട ശേഷം കടയിരുപ്പ് ഗവ:സ്കൂളിൽ 10ൽ പഠിക്കുന്ന പെങ്ങളെ കാണാനാണ് ജ്യോതിസ് പോയത്. ക്ലാസ് കഴിഞ് ബാഗുമായി ഇറങ്ങി വരുമ്പോഴാണ് സ്കൂൾ മുറ്റത്ത് ചേട്ടനെ കാണുന്നത്. ആദ്യമൊന്ന് അമ്പരന്നു നിന്നു. പിന്നെ തിരക്കിനിടയിലൂടെ ഓടിയെത്തി ചേട്ടനെ കെട്ടിപ്പിടിക്കുകയായിരുന്നു. അനിയത്തിയെ എടുത്ത് വട്ടം കറക്കിയ ശേഷമാണ് നിലത്തു നിർത്തിയത് പോലും. ചേട്ടനെക്കണ്ട അമ്പരപ്പിൽ പെങ്ങൾ കരഞ്ഞുപോയി. വരുമെന്ന് ചേട്ടൻ പറഞ്ഞില്ലല്ലോ എന്നാണ് അനിയത്തിയുടെ കരച്ചിലിനിടയിലെ പരിഭവം. പക്ഷെ അച്ഛന് കൊടുക്കാനുള്ള സർപ്രൈസ് പൊളിഞ്ഞു. ജ്യോതിസിനെ കണ്ടതും അമ്മ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു, അതോടെ അച്ഛനെ ഞെട്ടിക്കാനുള്ള പരിപാടി ചെറുതായൊന്നുംണ്പാളിയെന്നു ജ്യോതിസ് പറയുന്നു.പക്ഷേ എല്ലാവരും വലിയ സന്തോഷത്തിലാണെന്ന് ജ്യോതിസ് പറയുന്നു. ഈ കുടുബത്തിനു മാത്രമല്ല ആണാടകണ്ണീർ വന്നത് . വിഡിയോ കണ്ട് കണ്ണ് നിറയാത്തവർ കാണില്ല. അത്ര മനോഹരമാണ് ഈ വിഡിയോ. ജ്യോതിസിന്റെയും കുടുംബത്തിന്റെയും വീഡിയോ പലയാവർത്തി കണ്ടുവെന്നും, ഓരോ തവണയും കരഞ്ഞുവെന്നുമാണ് ചിലർ കമന്റു ചെയ്യുന്നത്. പിന്നെയുമുണ്ട് രസകരമായ കമന്റുകൾ. 2 ദിവസത്തിനുള്ളിൽ 20 ലക്ഷത്തിലധികം ആളുകളാണ്വി ഡിയോ കണ്ടത