തെന്നിന്ത്യൻ താര സുന്ദരിയാണ് തപ്‌സി പന്നു, ഇപ്പോഴിതാ തപ്‌സി വിവാഹത്തിനായി ഒരുങ്ങുന്നു, ഡാനിഷ് ബാന്റ്മിന്റണ്‍ പ്ലെയര്‍ ആയ മത്യസ് ബൊയിയാണ് വരന്‍. പത്ത് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും ഇപ്പോള്‍ വിവാഹിതരാകാന്‍ പോകുന്നത്. മാര്‍ച്ച് മാസത്തില്‍ ഉദയ് പൂരില്‍ വച്ചായിരിക്കും വിവാഹം നടക്കുക. സിഖ് ആചാരങ്ങളും, ക്രിസ്ത്യന്‍ ആചാരങ്ങളും ചേര്‍ന്നാണ് വിവാഹ ചടങ്ങുകൾ നടക്കുക ,ഒരിക്കൽ നടി വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ

നാടകീയതകള്‍ ഒട്ടും ഇല്ലാത്ത, ഒറ്റ ദിവസം കൊണ്ട് അവസാനിക്കുന്ന ഒരു ലളിത വിവാഹം ആയിരിക്കും തന്റേത്, എന്റെ പ്രൊഫഷണലില്‍ ആവശ്യത്തിനുള്ള നാടകീയതയുണ്ട്. ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അതുണ്ടായിരിക്കില്ല. നല്ല ഭക്ഷണവും, നൃത്തങ്ങളുമൊക്കെയുണ്ടാവും എന്നും നടി അന്ന് പറഞ്ഞിരുന്നു.കൂടാതെ വലിച്ചു വാരി കെട്ടുന്ന ഹെയര്‍ സ്റ്റൈലും ലുക്കും ഒന്നും തനിക്ക് വേണ്ടഎന്നും  ചില സെലിബ്രിറ്റികളുടെ വെഡ്ഡിങ് ലുക്ക് കാണുമ്പോള്‍ ഭാരിച്ച ആ വേഷം വലിച്ച് നടക്കുന്നത് കണ്ട് തനിക്ക് തന്നെ വേദന തോന്നിയിട്ടുണ്ട് നടി പറയുന്നു

ബോളിവുഡിലെ ആദ്യ സിനിമ ‘ചാഷ്‌മേ ബദ്ദൂര്‍’ ചെയ്ത സമയത്താണ് താന്‍ മത്യാസിനെ കണ്ടുമുട്ടിയത് എന്നും അന്നുമുതല്‍ താന്‍ ആ  വ്യക്തിയോടൊപ്പമാണ് , അയാളെ ഉപേക്ഷിക്കുന്നതിനോ മറ്റാരുടെയോ കൂടെ ആയിരിക്കാനോ തനിക്ക് ചിന്തകളൊന്നുമില്ല  ആ ബന്ധത്തില്‍ താന്‍ വളരെ സന്തുഷ്ടയാണ് നടി പറഞ്ഞു,