ഏതൊരു ഭാര്യയുടെയും ഭര്ത്താവിന്റെയും സ്വപ്നം ആണ് തങ്ങൾക്കു താലോലിക്കാൻ ഒരു കുഞ്ഞുവാവ. എന്നാൽ പലർക്കും ആ ആഗ്രഹം സാധിക്കാറില്ല. കാലങ്ങളോളം അവർ അതിനായി പ്രാർത്ഥനയും ചികിത്സയും ഒക്കെ ആയി കാത്തിരിക്കുന്നു. കുറച്ചു വൈകി ആണെങ്കിലും ചിലർക്ക് ദൈവം തങ്ങളുടെ ആഗ്രഹം സാധിച്ചു കൊടുക്കും, എന്നാൽ കാലങ്ങളോളം ചിലർ ആ സ്വപ്നത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

എന്നാൽ ഒരു കുഞ്ഞു ഇല്ലാത്തതിലും പ്രസായം നൽകുന്ന ഒരു കാര്യം ആണ് തങ്ങൾക്കു ആ സൗഭാഗ്യം കിട്ടാത്തതിന്റെ പേരിൽ അവർ കേൾക്കുന്ന കുത്തുവാക്കുകൾ. സമൂഹത്തിന്റെ ചിന്താഗതി എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും ഈ ഒരു കാര്യത്തിൽ ആ തട്ട് താഴ്ന്നു തന്നെ ഇരിക്കും. കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികളെ കുത്തിനോവിക്കുക എന്നത് ചിലർക്ക് ഒരു വിനോദം എന്ന പോലെയാണ്.

എന്നാൽ അവർ അനുഭവിക്കുന്ന മാനസിക ബുധിമുട്ടുകൾ എത്രയാണ് എന്ന് ഈ കൂട്ടർ മനസിലാകുന്നില്ല അതിനൊരു ഉദാഹരണം തന്നെയാണ് ഇപ്പോ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്ന ഈ വീഡിയോ. തന്റെ 45ആം  വയസിൽ അതായതു വിവാഹം കഴിഞ്ഞു 18 വര്ഷങ്ങള്ക്കു ശേഷം അച്ഛൻ ആയ ഒരു മനുഷ്യന്റെ വികാര നൊമ്പരം ആയ അവസ്ഥയാണ് ഈ വിഡിയോയിൽ.  സന്തോഷം കൊണ്ട് കരഞ്ഞു ദൈവത്തെ വിളിക്കുന്ന ഒരു മനുഷ്യൻ. അതിൽ നിന്ന് നമുക്ക് മനസിലാക്കാവുന്നത് ആണ് ഒരു കുഞ്ഞു ഇല്ലാത്ത ദമ്പതികളുടെ അവസ്ഥ. വളരെ ഹൃദയസ്പർശിയായ ഒരു മുഹൂർത്തം ആണ് ഈ വിഡിയോയിൽ ഉടനീളം കാണാൻ കഴിയുന്നത്.