ഹരിപ്പാട് ഡാണാപ്പടി ഹൂദാ ട്രസ്റ് ഹോസ്പിറ്റലിൽ ചെന്ന രോഗിക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് യുവാവ്.ഈ കുറിപ്പുകൾ എന്താണെന്ന് നോക്കാം.ഹരിപ്പാട് ഡാണാപ്പടി ഹുദ ട്രസ്റ്റ് ആശുപത്രിയിൽ വെച്ച് ഇന്ന് ഉണ്ടായ ദുരനുഭവം വിവരിക്കുന്നു .

ഇന്ന് രാവിലെ (06/04/23) കുളിമുറിയിൽ തല ചുറ്റി വീണ അമ്മയെയും കൊണ്ട് രാവിലെ 10.30 ന് ചേട്ടനും പെങ്ങളും കൂടി ഹുദ ട്രസ്റ്റ് ഹോസ്പിറ്റലിൽ വന്നു. വന്നിട്ട് ഒരു മണിക്കൂറോളം ആയിട്ടും മരുന്നൊന്നും ചെയ്തില്ല. കുറേ സമയം എക്സറെ എടുക്കാൻ പോയി. അതിനുശേഷം ENT ഡോക്ടറെ കാണണമെന്ന് പറഞ്ഞ് മുകളിലത്തെ നിലയിലേക്ക് സ്ട്രച്ചറിൽ കിടത്തി തള്ളിക്കൊണ്ടുപോയി. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് ഈ ഉരുട്ടുവണ്ടി ഡോക്ടർ ഇരിക്കുന്ന റൂമിലേക്ക്‌ കയറില്ലെന്ന്. അമ്മ വരാന്തയിൽ സ്ട്രച്ചറിൽ കിടക്കുന്നു. ENT Dr. Sanooj sayed റൂമിലെ കസേരയിൽ നിന്ന് ഒന്ന് അനങ്ങിയത് പോലും ഇല്ല.

അയാളുടെ റൂമിന്റെ വെളിയിൽ കിടക്കുന്ന സീരിയസ്സായ രോഗിയെ കാണാൻ മനസ്സില്ലാത്ത ഇവരെപോലെ ഉള്ളവർ ദൈവതുല്യരായ് കരുതുന്ന മറ്റു ഡോക്ടർമാർക്ക് പോലും അപമാനമാണ്. നല്ലവരായ കുറച്ച് ജീവനക്കാർ ഞങ്ങളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ തിരിച്ചു കയറിയില്ല കാരണം ഞങ്ങൾക്ക് വലുത് അമ്മയാണ്. സമാനമായ നിരവധി അനുഭവങ്ങൾ പലർക്കും ഈ ആശുപത്രിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. ചിന്തിക്കുക പ്രതികരിക്കുക.ഇത്തരത്തിൽ ഒരു അനുഭവം ഇനി ആർക്കും വരാതിരിക്കട്ടെ.