മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടനും സഹസംവിധായകനും ആണ്  ഷൈൻ ടോം ചാക്കോ.കൊച്ചിയിൽ ആണ് ഇദ്ദേഹത്തിന്റെ ജനനം.കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച ഇദ്ദേഹം പിന്നീട് രണ്ടായിരത്തി പതിനൊന്നിൽ ഗദ്ധാമയിലൂടെ അഭിനയ രംഗത്തേക് വരികയായിരുന്നു.പിന്നീട് വിവിധ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടംപിടിക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്റർവ്യൂയിലൂടെയും സ്റ്റേജ്‌ഷോയിലൂടെയും ഇദ്ദേഹം വയറലായിക്കൊണ്ടിരിക്കുകയാണ്.അത്തരത്തിൽ ഒരു ഇന്റർവ്യൂവിൽ ഷൈൻ ചോദിച്ച ചോദ്യമാണ് ഇപ്പോൾ ആരാധകർ  ഏറ്റെടുത്തിരിക്കുന്നത്. “സ്ത്രീകൾക് ആദ്യം വേണ്ടത് സ്വന്തം വീട്ടിൽ ജീവിച്ചു മരിക്കാനുള്ള സ്വതദ്ര്യമാണ് വേണ്ടത്”ഒരു പരിചയവും ഇല്ലാത്ത വീട്ടിൽ സ്ത്രീകൾ എന്തിനു ജീവിക്കണം.വസ്ത്രദാരണത്തിനും പുറത്തു ഇറങ്ങി നടക്കാനും ഒന്നും അല്ല ഒരു സ്ത്രീക് സ്വതദ്ര്യം കൊടുക്കേണ്ടത്;സ്വന്തം വീട്ടിൽ ജീവിച്ചു മരിക്കാനുള്ള അവകാശം അവൾക്കു കൊടുക്കു എന്നാണ് ഷൈൻ പറയുന്നത്.

ഒരു പെൺകുട്ടി കല്യാണം കഴിയുന്ന ദിവസം അവൾ ജനിച്ച വീട്ടിൽ അന്യയാകുന്നു.പിന്നീട് അവൾക് സ്വന്തം വീട്ടിൽ വരണം എങ്കിൽ അനുവാദം ചോദിക്കണ്ട അവസ്ഥയാണ്.എന്തു പ്രേശ്നങ്ങൾ ഉണ്ടായാലും മറ്റുള്ളവരോട് തുറന്നു പറയാനുള്ള സ്വതദ്ര്യം ഇല്ല എന്തിനു കൂടുതൽ പറയണം സ്വന്തം വീട്ടിൽ പറഞ്ഞാൽ പറയുന്ന മറുപടികൾ ഇങ്ങനെ ഒക്കെയാണ്;നീ ഇവിടെ വന്നു നിന്നാൽ നാട്ടുകാർ എന്തുപറയും അല്ലെങ്കിൽ നിന്റെ അനിയത്തിയുടെ ഭാവി എന്താവും നിൻറെ അനിയതിക് നല്ല ഒരു കല്യാണ ആലോചന വരുവോ ഇങ്ങനെ ഒക്കെ കുറെ ചോദ്യങ്ങൾ അവളുടെ നേരെ ഉയരും.ഇങ്ങനെ ഒക്കെയുള്ള കാരണങ്ങൾ കൊണ്ട് ഒരുപാട് ആത്മഹത്യകൾ ആണ് ദിനംപ്രെതി നടക്കുന്നത്.ഇനിയെങ്കിലും നമ്മുടെ സമൂഹം ഇങ്ങനെ ആകാതിരിക്കട്ടെ.എന്തായാലും ഷൈനിന്റെ വാക്കുകൾ സോഷ്യൽ മീഡിയകൾ ഏറ്റെടുക്കുകയും ചെയ്തു.ഷൈനിന്റെ വാക്കുകളിലൂടെ എന്തായാലും സ്ത്രീകളുടെ പ്രേശ്നങ്ങൾക് ഒരു പരിഹാരമായി എന്നാണ്  ഇപ്പോൾ ആരാധകർ പറയുന്നത്.