മലയാള സിനിമയിലെ യുവാനായികമാരിൽ ഒരാളായ നടി നമിത പ്രമോദ് തന്റെ ജീവിത്തിൽ സംഭവിച്ച ഒരു നാണക്കേടിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ ആദ്യ സിനിമക്ക് ലഭിച്ച അവാർഡ് വാങ്ങാനായി സ്റ്റേജിലേക്ക് കയറിയ സമയത്തായിരുന്നു ആ നാണക്കേട് ഉണ്ടായത് താരം പറയുന്നു. ആ അവാർഡ് വാങ്ങാനായി സാരിഉടുത്താണ് സ്റ്റേജിലേക്ക് പോയത് താരം പറയുന്നു.

സ്റ്റേജിന്റെ സ്റ്റെപ്പുകളിൽ കുറച്ചു ആണികൾ ഉണ്ടായിരുന്നു, അതിലൊരു ആണിയിൽ എന്റെ നെറ്റിന്റെ സാരി എവിടെയോ കുരുങ്ങി, ഞാൻ മറിഞ്ഞടിച്ചു സ്റ്റേജിൽ നിന്നും താഴേക്കു വീണു, ഹാളിൽ ഉള്ള എല്ലാവരും കണ്ടു ആ ഒരു നാണക്കേടു ഉണ്ടാക്കിയ സംഭവം എന്റെ ജീവിതത്തിൽ മറക്കാൻ കഴിയില്ല നടി പറഞ്ഞു. ആ ദിവസം  എനിക്ക് ഒരുപാടു നാണക്കേട് തോന്നിയിരുന്നു. ചില സംഭവങ്ങൾ തന്റെ ജീവിതത്തിൽ ചില ട്രോളുകൾക്ക് കാരണം ആയിട്ടുണ്ട് പക്ഷെ അതൊന്നും താൻ മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്നും താരം പറയുന്നു.

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ മേഖലയിലേക്ക് എത്തിയിരുന്നത്,പിന്നീട നിരവധി ചിത്രങ്ങൾ അഭിനയിച്ച താരം ഇപ്പോൾ അഭിനയിക്കുന്നത്‌ നദിര്ഷാ  സംവിധാനം ചെയ്യ്ത ഈശോ എന്ന ചിത്രത്തിൽ ആണ്. ഒക്ടോബര്‍ 5ന് സോണി ലിവിലൂടെ ഈശോ സ്ട്രീമിംഗ് ആരംഭിക്കും.ഈ ചിത്രം അഞ്ച് ഭാഷകളിൽ ആണ്  റിലീസ് ചെയ്യുന്നത്.